Tap to Read ➤

ഇവിടങ്ങളിൽ പോയാൽ വെന്തുരുകും!

ഇന്ത്യയിലെ ഏറ്റവും ചൂട് കൂടിയ പത്ത് സ്ഥലങ്ങൾ ഏതൊക്കെയെന്ന് അറിയാം
മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രില്‍ മാസത്തില്‍ ഉഷ്ണ തരംഗത്തിന്റെ ആവൃത്തി കൂടുതലാണ്
രാജ്യത്തെ ഏറ്റവും കൂടുതല്‍ ചൂടുള്ള 10 സ്ഥലങ്ങളില്‍ ഏഴെണ്ണവും ഗുജറാത്തിലും രാജസ്ഥാനിലുമാണ്
ഏഴ് നഗരങ്ങളിലും 44 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് താപനില
ഗുജറാത്തിലെ കാണ്ട്‌ലയിലാണ് കൂടിയ താപനില- 45.0 ഡിഗ്രി സെല്‍ഷ്യസ്
രാജസ്ഥാനിലെ ബാര്‍മറില്‍ 44.9 ഡിഗ്രി സെല്‍ഷ്യസ്
രാജസ്ഥാനിലെ ഫലോഡിയില്‍ 44.8 ഡിഗ്രി സെല്‍ഷ്യസ്
രാജസ്ഥാനിലെ ജയ്‌സാല്‍മേറില്‍ 44.4 ഡിഗ്രി സെല്‍ഷ്യസ്
ഗുജറാത്തിലെ സുന്ദ്രാനഗറിലും 44.4 ഡിഗ്രി സെല്‍ഷ്യസ്
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ 44.3 ഡിഗ്രി സെല്‍ഷ്യസ്
രാജസ്ഥാനിലെ ബികനേറിലും മധ്യപ്രദേശിലെ ഖാര്‍ഗോണിലും 44.0 ഡിഗ്രി സെല്‍ഷ്യസ്
മഹാരാഷ്ട്രയിലെ അകോലയില്‍ 43.9 ഡിഗ്രി സെല്‍ഷ്യസ്
മഹാരാഷ്ട്രയിലെ ജലഗോണില്‍ 43.8 ഡിഗ്രി സെല്‍ഷ്യസ്
കാലാവസ്ഥാ പ്രവചന സ്ഥാപനമായ സ്‌കൈവെതര്‍ ഡോട്ട് കോം ആണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്
വരുംദിവസങ്ങളില്‍ ദല്‍ഹിയില്‍ കടുത്ത ഉഷ്ണതരംഗം' ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശനിയാഴ്ച ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്
122 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂട് മാര്‍ച്ചില്‍ രേഖപ്പെടുത്തിയിരുന്നു