Tap to Read ➤

ഭക്ഷണം എപ്പോള്‍ കഴിക്കണം: വ്യായാമത്തിന് ശേഷമോ മുന്‍പോ- അറിയേണ്ടത്

വ്യായാമം ചെയ്യേണ്ടത് വെറും വയറ്റിലോ അതോ ഭക്ഷണശേഷമോ. നേട്ടമാവുന്ന രീതി അറിയാം
Ajmal Mk
ഇക്കാര്യത്തില്‍ പൊതുവെ രണ്ട് പക്ഷത്തും ആളുകള്‍ ഉണ്ടെന്നതാണ് സത്യം. ഭക്ഷണമൊന്നും കഴിക്കാതെ വ്യായാമം ചെയ്യുന്നത് നല്ലതാണെന്നും അല്ലെന്നും പറയുന്നവരുണ്ട്.
കൊഴുപ്പ് ഊർജ്ജമായി ഉപയോഗിക്കാൻ സഹായിക്കുന്ന കോർട്ടിസോൾ രാവിലെ കൂടുതൽ അളവിൽ ഉണ്ടാവുമെന്നതിനാല്‍ ഭക്ഷണം കഴിക്കാതെ വ്യായാമം ചെയ്യുന്നതാണ് നല്ലതെന്ന് അനുകൂലിക്കുന്നവർ പറയുന്നു
ഗ്ലൂക്കോസ് കുറഞ്ഞിരിക്കുന്ന സമയമായതിനാല്‍ രാവിലെ എഴുന്നേറ്റയുടെ വ്യായാമം ചെയ്യുന്നതാണ് നല്ലതെന്നാണ് മറ്റൊരു വാദം.
അതേസമയം, ശരീരത്തിന്റെ മെറ്റബോളിസം ഉയർന്ന നിലയിൽ നിർത്താനും ഫലപ്രദമായി ഊർജ്ജം കത്തിച്ച് കളയാനും താരതമ്യേന ബുദ്ധിമുട്ടാണ് എന്നതാണ് ഇതിനെതിരായി ഉയരുന്ന പ്രധാന വാദം
തുടക്കത്തില്‍ ഇത് മനസ്സിലാവില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് വല്ലാതെ ദോഷം ചെയ്യുമെന്നും പറയപ്പെടുന്നു.
മസിലുകൾക്ക് കാർബോഹൈഡ്രേറ്റും പ്രോട്ടീനും ആവശ്യമാണ് . അതുകൊണ്ട് തന്നെ പ്രീ വർക്കൗട്ട് മീൽ കഴിക്കുന്നത് നല്ലതാണ്.
ആവശ്യത്തിന് ഊർജ്ജമില്ലാതെ വ്യായാമം ചെയ്യുമ്പോള്‍ പെട്ടെന്ന് തന്നെ ക്ഷീണിക്കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍ വ്യായാമാം ചെയ്യുന്നതിന് മുമ്പ് കൃത്യമായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. എന്നുവെച്ച് അത് അമിത ഭക്ഷണമല്ല.