Swaroop TK       Jul 16, 2023

ഹൃദയാരോഗ്യം മെച്ചപ്പെടുത്താം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ശാരീരിക വ്യായാമം ഹൃദയപേശികളെ ശക്തിപ്പെടുത്താനും കലോറി സന്തുലിതമാക്കാനും സഹായിക്കുന്നു.

ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ജോഗിംഗ്, യോഗ, നീന്തല്‍ നൃത്തം പോലുള്ള പരിശീലിക്കുക

മദ്യപാനവും പുകവലിയും ഒഴിവാക്കുക. കാരണം ഇത് ഹൃദ്രോഗങ്ങളുടെ പ്രധാന കാരണമാണ്.

പുകവലി ധമനികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു, മദ്യപാനം ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും

ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതില്‍  ഭക്ഷണക്രമം നിര്‍ണായക പങ്ക് വഹിക്കുന്നു.

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് പച്ചക്കറികള്‍, പഴങ്ങള്‍, സമുദ്രവിഭവങ്ങള്‍ പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.