Tap to Read ➤

വൻ ശബ്ദത്തോടെ ആകാശത്ത് തീഗോളം

വളരെ അപൂർവമായ കാഴ്ചയാണിതെന്ന് നാസയുടെ വിദഗ്ദർ പറയുന്നത്
യുഎസിനു മുകളിൽ വമ്പൻ ശബ്ദത്തോടെ തീഗോളം പ്രത്യക്ഷപ്പെട്ടു
പെട്ടെന്ന് തീഗോളം പ്രത്യക്ഷപ്പെട്ടത് എല്ലാവരിലും ആശങ്കയ്ക്ക് വഴിയൊരുക്കി
യുഎസിലെ അർക്കൻസാസ്, ലൂസിയാന, മിസിസിപ്പി എന്നീ തെക്കൻ സംസ്ഥാനത്താണു പ്രതിഭാസം നടന്നത്
മുപ്പതിലധികം ആളുകൾ ഇവിടങ്ങളിൽ തീഗോളം കണ്ടെന്നാണ് വിവരം. സംഭവം നാസ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു ഇത്. ആദ്യമായി ഇതു കണ്ടത് മിസിസിപ്പിക്കു സമീപം അൽകോണിൽ മിസിസിപ്പി നദിക്ക് 87 കിലോമീറ്റർ മുകളിലായാണെന്നാണ് വിദഗ്ധർ പറയുന്നത്.
വളരെ അപൂർവമായ ഒരുകാഴ്ചയാണിതെന്ന് നാസയുടെ അലബാമയിലെ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ ലീഡായ ബിൽ കുക്ക് പറഞ്ഞു.
സോണിക് ബൂം പ്രതിഭാസത്തിനു തുല്യമായ അതീവ ഉയർന്ന നിലയിലുള്ള ശബ്ദവും ഇതോടൊപ്പം കേട്ടിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.