ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് കോൺഗ്രസ്, കാരണം
ബോളിവുഡ് നടൻമാരായ അമിതാബ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശ് കോൺഗ്രസ്.
ബോളിവുഡ് നടൻമാരായ അമിതാബ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശ് കോൺഗ്രസ്.
കോൺഗ്രസ് ഭരണകാലത്ത് ഇന്ധന വില വർധനവിനെതിരെ നിരന്തരം രംഗത്ത് വന്നിരുന്ന രണ്ട് പേരും ഇപ്പോൾ ബിജെപി ഭരണത്തിന് കീഴിൽ ഇന്ധന വില കുത്തനെ കൂടിയതിൽ ഒരക്ഷരം മിണ്ടുന്നില്ലെന്ന് ആരോപിച്ചാണ് കോലം കത്തിച്ചത്.
രാജ്യത്ത് പാചക വാതക വിലയിലുൾപ്പടെ വൻ വർധനവ് വന്നിരിക്കെ ഇരു താരങ്ങളും ഇതേ പറ്റി ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു
2012 ൽ ഇന്ധന വില വർധനവിനെതിരെയും വിലക്കയറ്റത്തിനുമെതിരെ ഇരു താരങ്ങളും പ്രതിഷേധിച്ചിരുന്നു
വാഹനം വാങ്ങാൻ പറ്റും പക്ഷെ പെട്രോളും ഡീസലും വാങ്ങാൻ ലോൺ വേണ്ടി വരും എന്നായിരുന്നു താരം പറഞ്ഞത്.