Tap to Read ➤

ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുണ്ട്; തുറന്നുപറഞ്ഞ് മാലപാര്‍വ്വതി

നമ്മള്‍ എങ്ങനെയാണ് മറ്റുള്ളവരുടെ കാഴ്ചയെ സ്വാധീനിക്കുക എന്നതോര്‍ത്ത് ഒരുപാട് വേവലാതിപ്പെട്ടിട്ടുെന്നും മാല പറയുന്നു
കുട്ടിക്കാലം മുതല്‍ ഒരുപാട് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി മാല പാര്‍വ്വതി
നമ്മള്‍ എങ്ങനെയാണ് മറ്റുള്ളവരുടെ കാഴ്ചയെ സ്വാധീനിക്കുക എന്നതോര്‍ത്ത് ഒരുപാട് വേവലാതിപ്പെട്ടിട്ടുണ്ടെന്നും മാല പറയുന്നു
തടിയുള്ള കൂട്ടത്തിലായിരുന്നു. നമ്മള്‍ മറ്റുള്ളവരുട കാഴ്ചയാണല്ലോ. അപ്പോള്‍ നമ്മള്‍ മറ്റുള്ളവരുടെ കാഴ്ചയെ പ്രശ്നമാക്കുന്നത് തെറ്റാണെന്ന് വിശ്വസിച്ചിരുന്നു

                                      
എന്നാല്‍ പുറത്തു പോയിതുടങ്ങിയപ്പോള്‍ അത് മാറിത്തുടങ്ങിയെന്നും മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം, നമ്മുടെ ശരീരമാണല്ലോ എന്ന് തോന്നി തുടങ്ങി.
പാര്‍വ്വതി തിരുവോത്ത് മഞ്ജു വാര്യര്‍ പോലുള്ള നടികളുടെ കടന്നുവരവ് മലയാള സിനിമയില്‍ സ്ത്രീ വേഷങ്ങലെ സ്വാധീനിച്ചെന്നും മാല പറയുന്നു
സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ താങ്ങി നിര്‍ത്താന്‍ സ്ത്രീകള്‍ക്കും സാധിക്കും എന്ന് അവര്‍ കാണിച്ചുതന്നു.
നമ്മുടെ സമൂഹത്തില്‍ നല്ല ഒരു പോസിറ്റീവായിട്ടുള്ള ഒരു മാറ്റം വരുന്നുണ്ട്. അതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വലുതാണെന്നും മാല പറയുന്നു