Tap to Read ➤

മലായ്ക അറോറയും അര്‍ജുന്‍ കപൂറും വിവാഹിതരാകുന്നു

ബോളിവുഡില്‍ രണ്‍ബീര്‍-ആലിയ വിവാഹത്തിന് ശേഷം വീണ്ടുമൊരു താര വിവാഹം കൂടി നടക്കാന്‍ പോകുകയാണ്‌
Vaisakhan MK
ബോളിവുഡിലെ ഏറ്റവും ഗ്ലാമറസായിട്ടുള്ള ജോഡികളാണ് മലായ്കയും അര്‍ജുന്‍ കപൂറും. 2019ലാണ് ഇവര്‍ പ്രണയത്തിലാണെന്ന കാര്യം തുറന്ന് പറഞ്ഞത്‌
ഇരുവരും ഈ വര്‍ഷം വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ബോളിവുഡ് ലൈഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം നവംബറിലോ ഡിസംബറിലോ വിവാഹമുണ്ടാവും
അര്‍ജുനും മലായ്കയും അഗാധമായ പ്രണയത്തിലാണെന്നും മുംബൈയില്‍ വെച്ചായിരിക്കും വിവാഹമെന്ന് ബോളിവുഡ് ലൈഫ് പറയുന്നു
വളരെ അടുപ്പമുള്ളവര്‍ മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുകയെന്നാണ് വിവരം
വളരെ അടുത്ത സുഹൃത്തുക്കളും കുടുബാംഗങ്ങളും വിവാഹത്തില്‍ പങ്കെടുക്കും. കരീന കപൂര്‍ അതിഥികളുടെ ലിസ്റ്റില്‍ ഉറപ്പായും ഇടംപിടിച്ചിട്ടുണ്ട്
കപൂര്‍ കുടുംബം മൊത്തമായും മലായ്കയുടെ മാതാപിതാക്കളും പങ്കെടുക്കുന്നവരിലുണ്ടാവുമെന്നാണ് വിവരം