Tap to Read ➤

രണ്‍ബീര്‍-ആലിയ വിവാഹത്തിന്റെ മലായ്ക പങ്കെടുത്തതിന് കാരണം ഇതാണ്‌

താന്‍ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് കിടപ്പിലായിരുന്നു. പക്ഷേ മാനസികാരോഗ്യം വളര്‍ത്താന്‍ കൂടിയാണ് ആ വിവാഹത്തില്‍ പങ്കെടുത്തത്
അപകടത്തിന് ശേഷം മാനസികമായി താന്‍ തളര്‍ന്നുപോയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മലായ്ക. ഏപ്രില്‍ രണ്ടിന് കോപ്പോലിയില്‍ വെച്ചായിരുന്നു അപകടം
അപകടത്തിന് ശേഷം സിടി സ്‌കാന്‍ ഒക്കെ എടുത്തു. തന്റെ ബോയ്ഫ്രണ്ട് അര്‍ജുന്‍ കൂപര്‍ അടക്കം ആശുപത്രിയിലേക്ക് ഓടിയെത്തുന്നതാണ് കണ്ടത്.
ഒരാഴ്ച്ച കഴിഞ്ഞാണ് ഞാന്‍ എന്നെ തന്നെ കണ്ണാടിയില്‍ നോക്കിയത്. നെറ്റിയില്‍ അപ്പോഴും ഒരു മുറിപ്പാട് ഉണ്ടായിരുന്നുവെന്ന് മലായ്ക പറഞ്ഞു
രണ്ട് കാര്യങ്ങളാണ് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചത്. എനിക്ക് മരിക്കേണ്ടതില്ല എന്നായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് എന്റെ കാഴ്ച്ച നഷ്ടപ്പെടരുതെന്നായിരുന്നു
ശരിക്കും പറഞ്ഞാല്‍ അപകടം തരണം ചെയ്ത് തിരിച്ചുവരിക എന്നത് എളുപ്പമായിരുന്നില്ല. ജീവിതം ഓട്ടോപൈലറ്റ് മോഡിലായിരുന്നുവെന്നും നടി പറഞ്ഞു
എല്ലാവരോടും ചിരിക്കുകയും സംസാരിക്കുകയും ഞാന്‍ ചെയ്യുന്നുണ്ട്. ആ 15 ദിവസത്തെ ഇടവേളയില്‍ കാറില്‍ ഇരിക്കുന്നത് പോലും സുരക്ഷിതമായി തോന്നിയില്ല. അപകടത്തിന്റെ ഷോക്ക് എനിക്കുണ്ടായിരുന്നു. കണ്ണിലേക്ക് ഗ്ലാസ് വീണിരുന്നുവെന്നും മലായ്ക പറഞ്ഞു
അതേസമയം രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹത്തില്‍ പങ്കെടുത്തത് ഒരാശ്വാസത്തിന് വേണ്ടിയായിരുന്നു. ആ ഷോക്കില്‍നിന്ന് രക്ഷപ്പെടാന്‍ അത് സഹായിച്ചുവെന്നും മലായ്ക പറഞ്ഞു.