Tap to Read ➤

10 വർഷം ഉറങ്ങിപ്പോയ പെൺകുട്ടി! വിശ്വസിക്കാനാകുന്നുണ്ടോ?

ഈ പെൺകുട്ടി ഉറങ്ങിയത് 11ാം വയസ്സില്‍, ഉണര്‍ന്നത് 21ല്‍!
തന്റെ 11ാം വയസ്സിൽ ഉറങ്ങാൻ കിടന്ന ഒരു പെൺകുട്ടി ഉറക്കമുണർന്നത് പത്ത് വർഷങ്ങൾക്ക് ശേഷം 21ാം വയസ്സിലാണ്
ബ്രിട്ടനിലെ എലൻ സാഡ്ലർ എന്ന പെൺകുട്ടിയുടേതാണ് ഈ അവിശ്വസനീയമായ കഥ
ട്രെപനോസോമിയാസിസ് എന്ന രോഗമാണ് പെൺകുട്ടിക്ക് എന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്
ഉറക്കത്തിൽ നിന്നും ഉണരാൻ മനുഷ്യനെ സഹായിക്കുന്നത് തലച്ചോറിലെ ഒറെക്സിൻ ആണ്
ഒറെക്സിന്റെ അഭാവമാണ് എലനെ പത്ത് വർഷത്തെ ഉറക്കത്തിലേക്ക് തള്ളി വിട്ടത് എന്നാണ് കണ്ടെത്തൽ
1871 മാർച്ച് 29ന് എലൻ പതിവ് പോലെ രാത്രി തന്റെ മുറിയിലേക്ക് ഉറങ്ങാൻ പോയി
പിറ്റേന്ന് രാവിലെ പക്ഷെ എലൻ ഉണർന്നില്ല. വീട്ടുകാർ എത്ര ശ്രമിച്ചിട്ടും എലൻ കണ്ണ് തുറന്നില്ല
മെഡിക്കൽ രംഗത്തെ നിരവധി വിദഗ്ധർ എലനെ പരിശോധിച്ചു, ഫലമുണ്ടായില്ല
ദ്രാവകരൂപത്തിലുളള ഭക്ഷണം നൽകിയായിരുന്നു എലന്റെ ജീവൻ നിലനിർത്തിക്കൊണ്ടിരുന്നത്
ഉറങ്ങുന്ന പെൺകുട്ടി എന്നറിയപ്പെട്ട എലൻ 1880ലാണ് ഉറക്കമുണർന്നത്. 1901 എലൻ മരണപ്പെട്ടു