Tap to Read ➤
വിജയ് ചിത്രം വീണ്ടും വിവാദത്തില്‍
തമിഴ് നടന് വിജയ് പ്രധാന കഥാപാത്രമാകുന്ന സിനിമ ബീസ്റ്റിനെതിരെ മുസ്ലീം ലീഗ്
അടുത്തിടെ വിജയ് ചിത്രങ്ങള്‍ വിവാദങ്ങളില്ലാതെ കടന്നുപോകാറില്ല
വിജയ് പ്രധാനകഥാപാത്രമായി എത്തുന്ന ബീസ്റ്റിനെതിരെ തമിഴ്നാട്ടില്‍ മുസ്ലീം ലീഗ് രംഗത്തെത്തി
ബീസ്റ്റില്‍ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചുവെന്നാണ് ആരോപണം
സിനിമകളില്‍ ഇത്തരം വളച്ചൊടിക്കപ്പെടലുകള് ഉണ്ടാകുന്നത് ഖേദകരമാണെന്ന് മുസ്ലിം ലീഗ്
നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ബീസ്റ്റ് എന്ന ചിത്രം ഒരു ഹോസ്റ്റേജ് ത്രില്ലറാണ്
ബീസ്റ്റ് കുവൈത്തില്‍ നിരോധിച്ചിട്ടുണ്ട്
സന്ദര്‍ശകരെ ബന്ദികളാക്കിക്കൊണ്ട് ഭീകരര്‍ ചെന്നൈയിലെ ഒരു ഷോപ്പിംഗ് മാള്‍ ഹൈജാക്ക് ചെയ്യുന്ന സാഹചര്യമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്
മാസ്റ്ററിന്ശേഷം വിജയ് നായകനാവുന്ന ബീസ്റ്റില്‍ പൂജ ഹെഗ്ഡെയാണ് നായിക. ഏപ്രില്‍ 13 നാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്