Tap to Read ➤

സ്വര്‍ണനിറത്തിലുള്ള രഥം ആന്ധ്രാ തീരത്ത്; ഞെട്ടലില്‍ ജനങ്ങള്‍

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Swaroop TK
അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സ്വര്‍ണ നിറമുള്ള രഥം ആന്ധ്രാപ്രദേശ് തീരത്തടിഞ്ഞു.
ശ്രീകാകുളം ജില്ലയിലെ സുന്നാപ്പള്ളി തുറമുഖത്തിനടുത്താണ് രഥം തീരത്തടിഞ്ഞത്.
തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യത്തുനിന്നുള്ളതാകാം ഇതെന്നാണ് കരുതുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
പ്രദേശവാസികളും മത്സ്യതൊഴിലാളികളുമാണ് രഥം ആദ്യം കണ്ടത്.
തുടര്‍ന്ന് വടം ഉപയോഗിച്ച് തീരത്തേക്ക് അടുപ്പിക്കുകയായിരുന്നു.
കടല്‍ തീരത്തുള്ളവര്‍ രഥം തീരത്തേക്ക് വലിച്ചുകൊണ്ടുവരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സംഭവത്തേക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗത്തെ അറിയിച്ചതായി പൊലീസ് അറിയിച്ചു