Tap to Read ➤

അന്യഗ്രഹ ജീവികളെ ആകര്‍ഷിക്കാന്‍ ബഹിരാകാശത്തേക്ക് നഗ്നചിത്രങ്ങള്‍

അന്യഗ്രഹ ജീവിതകള്‍ക്കായുള്ള തിരച്ചിലിന്റെ ഭാഗമായി നാസയാണ് ഈ പരീക്ഷണം നടത്തുന്നത്‌
Vaisakhan MK
സ്ത്രീപുരുഷന്മാരുടെ നഗ്ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ച് അന്യഗ്രഹ ജീവികളെ ഭൂമിയിലേക്ക് ആകര്‍ഷിക്കുകയാണ് നാസയുടെ പുതിയ തന്ത്രം
മനുഷ്യരുടെ ചിത്രങ്ങള്‍ ഏതെങ്കിലും അന്യഗ്രഹ ജീവികള്‍ക്ക് ലഭിച്ചാല്‍ അവര്‍ ഭൂമിയിലേക്ക് വരാനുള്ള സാധ്യത കൂടുതലാണെന്ന് നാസ പ്രതീക്ഷിക്കുന്നു
നാസയുടെ ബീക്കണ്‍ ഇന്‍ ദ ഗ്യാലക്‌സി എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ശ്രമം. അന്യഗ്രഹ ജീവികളുമായി മനുഷ്യര്‍ക്ക് ബന്ധമുണ്ടാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്
കൈവീശുന്ന മനുഷ്യരുടെ ചിത്രമാണ് ഇതിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേക ഭാഷാശൈലിയും അന്യഗ്രഹ ജീവികള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്.
വിദൂര പ്രപഞ്ച വാര്‍ത്താവിനിമയം സാധ്യമാക്കുകയെന്ന ലക്ഷ്യത്തില്‍ അടിസ്ഥാന ഗണിതകവും ഭൗതികശാസ്ത്രവുമാണ് അന്യഗ്രഹ ജീവികള്‍ക്കായുള്ള സന്ദേശത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്
ബൈനറയിലാണ് സന്ദേശം രചിച്ചിരിക്കുന്നത്. പ്രപഞ്ച ഭാഷയുമായി ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ബൈനറിയാണെന്ന ധാരണയിലാണിത്
ചൈനയിലെ 500 മീറ്റര്‍ ചുറ്റളവുള്ള അപര്‍ച്ചര്‍ സ്‌ഫെറിക്കല്‍ റേഡിയോ ടെലിസ്‌കോപ്പ് വഴിയും അമേരിക്കയിലെ അലന്‍ ടെലസ്‌കോപ്പ് വഴിയുമായിരിക്കും ഈ സന്ദേശങ്ങള്‍ വിദൂര പ്രപഞ്ചത്തിലേക്ക് വിക്ഷേപിക്കുക