Tap to Read ➤

വിഷുക്കൈനീട്ടത്തിനിടെ കാൽ തൊട്ടു വന്ദിക്കൽ: സുരേഷ് ഗോപിക്ക് പൊങ്കാല

ആളുകള്‍ക്ക് കൈനീട്ടം നല്‍കുകയും കൈനീട്ടം വാങ്ങുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ സുരേഷ് ഗോപിയുടെ കാല് പിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്
വിഷുകൈനീട്ട പരിപാടിക്കിടെ ചിലര്‍ പകര്‍ത്തിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ആളുകള്‍ക്ക് കൈനീട്ടം നല്‍കുകയും കൈനീട്ടം വാങ്ങുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ സുരേഷ് ഗോപിയുടെ കാല് പിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
റോഡ് സൈഡില്‍ കാറിലിരുന്നു കൊണ്ടാണ് സുരേഷ് ഗോപി എല്ലാവര്‍ക്കും വിഷു കൈനീട്ടം നല്‍കുന്നത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
പണം നല്‍കി കാല് വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് കാണിക്കുന്നതെന്നും ഒരു എംപിയും നടനുമായ അദ്ദേഹത്തിന് യോജിച്ച പ്രവൃത്തിയല്ല ഇതെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശനം.
സുരേഷ് ഗോപി ഇത്രയ്ക്കും അധപതിച്ചോ എന്നുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്
എന്നാൽ വിമർശനങ്ങളിൽ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല