Tap to Read ➤

ഉല്‍ക്കാവര്‍ഷമാണോ അതോ പറക്കുംതളികയോ? ആകാശ വിസ്മയത്തിന് പിന്നിലെ കാരണം

മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമാണ് ആകാശ വിസ്മയം ദൃശ്യമായത്
സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ വന്നതിന് പിന്നാലെ ഉല്‍ക്കാവര്‍ഷമാണെന്നായിരുന്നു വ്യാപക പ്രചാരണം
മഹാരാഷ്ട്രയിലെ നാഗ്പൂര്‍, മധ്യപ്രദേശിലെ ജാബുവ, ബര്‍വാനി ജില്ലകളിലാണ് ഇത് പ്രകടമായത്
യഥാര്‍ത്ഥത്തില്‍ ഇത് വാല്‍നക്ഷത്രമല്ല. ഉല്‍ക്കാവര്‍ഷമാണെന്ന് നേരത്തെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. തിളങ്ങി നില്‍ക്കുന്ന വസ്തുവായി എല്ലാവരും കണ്ടത് ചൈനീസ് റോക്കറ്റാണ്
ചൈനയുടെ ചാങ് ഷെങ് 5ബി റോക്കറ്റാണിത്. 2021 ഫെബ്രുവരിയിലാണ് ഇത് വിക്ഷേപിച്ചത്.
ശനിയാഴ്ച്ചയാണ് ഇത് തിരികെ ഭൂമിയിലേക്ക് എത്തിയത്. ഇന്ത്യയുടെ ആകാശപരിധിയിലൂടെയായിരുന്നു ഈ റോക്കറ്റ് അവശിഷ്ടങ്ങള്‍ സഞ്ചരിച്ചത്.
റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന അവശിഷ്ടങ്ങള്‍ പക്ഷേ ഭീഷണിയോ നാശനഷ്ടങ്ങളോ ഉയര്‍ത്താറില്ല.
നേരത്തെ മധ്യപ്രദേശിലെ ജിവാജി ഒബ്സര്‍വേറ്ററി സെന്ററിന്റെ സൂപ്രണ്ട് രാജേന്ദ്ര ഗുപ്ത ഇത് ഉല്‍ക്കാവര്‍ഷമാണെന്ന് സംശയമുള്ളതായി പറഞ്ഞിരുന്നു. സെക്കന്‍ഡില്‍ മുപ്പത് മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലാവും ഉല്‍ക്കയുടെ സഞ്ചാരം.