9/11ന് ശേഷവും യുഎസ്സിനെതിരെ ബിന്‍ ലാദന് ആക്രമണം പ്ലാന്‍ ചെയ്തെന്ന് യുഎസ് നാവികസേനയാണ് കണ്ടെത്തിയത്. വളരെ വലിയ തോതിലുള്ള ആക്രമണ രീതികളാണ് ലാദന്റെ പ്ലാനിലുണ്ടായിരുന്നത്
9/11ന് ശേഷം യാത്രാ വിമാനങ്ങള്‍ക്ക് പകരം സ്വകാര്യ തെറ്റുകള്‍ ഉപയോഗിച്ച് തുടര്‍ ആക്രമണങ്ങള്‍ നടത്താനായിരുന്നു ലാദന്റെ നിര്‍ദേശം. യുഎസ് നേവി സീലിന്റെ ഡീക്ലാസിഫൈ രേഖകളിലാണ് ഇക്കാര്യമുള്ളത്
യുഎസിലെ റെയില്‍വേ പാളങ്ങളില്‍ 12 മീറ്ററോളം മുറിച്ച് കളഞ്ഞ് അപകടങ്ങള്‍ ഉണ്ടാക്കണമെന്നും, നൂറുകണക്കിന് ആളുകളെ ഇതുവഴി കൊല്ലാമെന്നും ലാദന് കരുതിയിരുന്നു
9/11 ആക്രമണത്തിന് പിന്നാലെ യുഎസ് അഫ്ഗാനിസ്ഥാനെ ലക്ഷ്യമിട്ട് യുദ്ധം തുടങ്ങുമെന്ന് ലാദന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
ഇസ്ലാമിക പണ്ഡിതയായ നെല്ലി ലൗഹൗദ് നടത്തിയ വിലയിരുത്തലും റിപ്പോര്ട്ടിലുണ്ട്കരിയറിന്റെ ഭൂരിഭാഗവും അല്‍ഖ്വായിദയെ കുറിച്ച് ഗവേഷണം നടത്തിയ വ്യക്തിയാണ് ലൗഹൗദ്.
ലാദനെ പിടികൂടി വധിച്ച യുഎസ് നേവി സീലുകള്‍ കണ്ടെടുത്ത ലാദന്റെ സ്വകാര്യ എഴുത്തുകള്‍ ഇവര്‍ പഠനവിധേയമായമാക്കിയിരുന്നു. ഇതില്‍ നിന്നാണ് തിരിച്ചടി ലാദന് അപ്രതീക്ഷിതമായിരുന്നുവെന്ന് കണ്ടെത്തിയത്.
2004ല്‍ അല്‍ഖ്വായിദ അംഗങ്ങളുമായി ബന്ധപ്പെട്ട ലാദന് മുമ്പ് നടത്തിയത് പോലുള്ള ആക്രമണങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിന് ചാര്‍ട്ടര്‍ വിമാനം സംഘടിപ്പിക്കാനും ലാദന് ആവശ്യപ്പെട്ടിരുന്നു
വിമാനം ഉപയോഗിച്ചുള്ള ആക്രമണത്തിന് ബുദ്ധിമുട്ടാണെങ്കില്‍ യുഎസ് റെയില്‍വേയെ ലക്ഷ്യമിടണമെന്നും അല്‍ഖ്വായിദയുടെ രാജ്യാന്തര യൂണിറ്റിന്റെ തലവന്‍ അയച്ച കത്തിലാണ് ലാദന് ആവശ്യപ്പെടുന്നത്.