Tap to Read ➤

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്റെ ബോളിവുഡ് കാമുകിമാര്‍

ക്രിക്കറ്റ് ലോകത്ത് തിളങ്ങി നില്‍ക്കുന്ന കാലത്ത് ഇമ്രാന്‍ അറിയപ്പെടുന്നൊരു പ്ലേബോയ് കൂടിയായിരുന്നു. ബോളിവുഡിലെ നിരവധി നടിമാരുമായി ഇമ്രാന്‍ ഖാന് പ്രണയബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
ക്രിക്കറ്റില്‍ തിളങ്ങി നിന്നിരുന്ന കാലത്ത് ഏറ്റവും സെക്‌സിയസ്റ്റ് മാന്‍ എന്നായിരുന്നു മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. ക്രിക്കറ്റ് ലോകത്ത് ഇയാന്‍ ബോതം മാത്രമായിരുന്നു ഇമ്രാന്റെ വന്യസൗന്ദര്യത്തിന് മുന്നില്‍ കുറച്ചെങ്കിലും പിടിച്ച് നിന്നത്.
ക്രിക്കറ്റ് ലോകത്തിലെ പ്ലേബോയ് എന്ന രീതിയിലും ഇമ്രാന്‍ ഖാന്‍ അറിയപ്പെട്ടിരുന്നു. ബോളിവുഡ് മുതല്‍ ബംഗാളി സിനിമ വരെയുള്ള നടിമാരുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബോളിവുഡ് നടി രേഖയുമായി വിവാഹത്തിന്റെ വക്കോളമെത്തി ഇമ്രാന്‍ ഖാന്‍ എന്ന് 1985ല്‍ വ്യാപകമായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് പിന്നീടെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല
ബംഗാളി നടി മുണ്‍ മുണ്‍ സെന്നുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു ഇമ്രാന്‍. ഇത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
ബോളിവുഡിലെ പവര്‍ ഹൗസായ ഷബാന ആസ്മിയുമായി ചേര്‍ത്തും ഇമ്രാന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇത് പക്ഷേ സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല
ബോളിവുഡിലെ നിത്യ സുന്ദരിയായ സീനത്ത് അമന്റെ കൂടെയാണ് ഇമ്രാന്‍ ഖാന്‍ 27ാം പിറന്നാള്‍ ആഘോഷിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. 1979ലായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്‌
അതേസമയം പാകിസ്താനില്‍ അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന്‍ സര്‍ക്കാര്‍ പുറത്തായിരുന്നു. ഇതോടെ അധികാരത്തിന് പുറത്താണ് അദ്ദേഹം.