Tap to Read ➤

ദൈവം തനിക്കൊപ്പം,മന്ത്രിയാകാത്തത് ഏറ്റവും വലിയ ഭാഗ്യമെന്ന് ഗണേഷ് കുമാർ

കെഎസ്ആര്‍ടിസിയെ പരിഹസിച്ച് പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍
താന്‍ മന്ത്രിയാകാത്തത് ഭാഗ്യമാണെന്നും ദൈവം തനിക്കൊപ്പമുണ്ടെന്നുമാണ് കെ ബി ഗണേഷ് കുമാര്‍.
കൊല്ലത്ത് ഗുരുമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കഴിഞ്ഞ ദിവസങ്ങളിലെ പത്രം വായിച്ചാല്‍ മനസിലാകും. മന്ത്രിയാകാത്തത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്.
സ്വിഫ്റ്റ് അവിടെ ഇടിക്കുന്നു, ഇവിടെ ഇടിക്കുന്നു. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തില്ല, ഇതിനെല്ലാം ഞാന്‍ ഉത്തരം പറയേണ്ടി വന്നേനെ
എന്റെ കൂടെ ദൈവം ഉണ്ടെന്ന് മനസിലായല്ലോ, ഞാന്‍ മന്ത്രിയായില്ല എന്ന് പറഞ്ഞ് വിഷമിച്ചവര്‍ തന്നെ എന്നെ കുറ്റം പറഞ്ഞേനെ.
കെഎസ്ആര്‍ടിസിയുടെ അവസാനം കുറിച്ച ഗണേഷ് കുമാര്‍ എന്ന് പറയിപ്പിക്കാനുള്ള അവസരം ഉണ്ടായില്ലല്ലോ, എല്ലാം ദൈവത്തിന്റെ കൃപയാണ്- കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി സ്വഫ്റ്റ് ബസ് തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതിനെയും തുടര്‍ച്ചയായി ശമ്പളം നല്‍കാത്തതിനെയുമാണ് ഗണേഷ് കുമാർ പരിഹസിച്ചത്