അന്യഗ്രഹജീവികളാല്‍ സ്ത്രീകള്‍ ഗര്‍ഭം ധരിച്ചെന്ന് പെന്റഗണ്‍ രേഖകളിലാണ് പരാമര്‍ശമുള്ളത്. ദി സണ്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പറക്കുംതളികകളില്‍ എത്തുന്ന അന്യഗ്രഹജീവികള്‍ ഭൂമിയിലെ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും, ഒരു സ്ത്രീ ഗര്‍ഭിണിയാവുകയും ചെയ്തെന്നാണ് വിചിത്രമായ വെളിപ്പെടുത്തല്‍.
ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പെന്റഗണ്‍ രേഖകളിലാണ് നിരവധി ദൃക്സാക്ഷികളുടെ വിചിത്രമായ വെളിപ്പെടുത്തലുള്ളത്. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അപേക്ഷ പ്രകാരമാണ് ഈ വിവരം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
അസാധാരണമായ സംഭവങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
പറക്കുംതളികയില്‍ എത്തുന്ന അന്യഗ്രഹജീവികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന അഞ്ചോളം അനുഭവങ്ങളാണ് ഉള്ളതെന്ന് പഠനങ്ങള്‍ പറയുന്നു
പറക്കുംതളികകള്‍ നേരിട്ട് കണ്ടവര്‍ക്ക് സാരമായിട്ടുള്ള പരിക്കുകളേല്ക്കുകയോ റേഡിയേഷനിലൂടെ പൊള്ളലേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. മസ്തിഷ്ക പ്രശ്നങ്ങളും ഞരമ്പുകള്‍ക്കുള്ള പ്രശ്നങ്ങളും വരെയുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു
പറക്കുംതളികകള്‍ യുഎസ്സിന്റെ താല്പര്യങ്ങള്ക്ക് ഭീഷണിയാണെന്നും പറയുന്നുണ്ട്. റേഡിയേഷന് കാരണം നിരവധിപേര്‍ക്ക് പരിക്കേറ്റെന്നും 1500 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.