Tap to Read ➤

വസ്ത്രം വിവാദമായി; ബോളിവുഡ് നടിക്കെതിരെ പൊലീസ് കേസ്

ബോളിവുഡ് നടി രാഖി സാവന്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
വൈറല്‍ വീഡിയോക്ക് പിന്നാലെയാണ് താരത്തിനെതിരെ കേസെടുത്തത്
ഗോത്രവർഗ വസ്ത്രം ധരിച്ച് ആദിവാസി സമൂഹത്തെ പരിഹസിക്കുന്ന വീഡിയോ ചിത്രീകരിച്ചെന്ന പേരിലാണ് കേസ്
ബോളിവുഡിലെ ജനപ്രിയ ഫോട്ടോഗ്രാഫറായ വിരാൽ ഭയാനിയാണ് വീഡിയോ പങ്കുവെച്ചത്
താൻ തികച്ചും ഗോത്രവർഗ രൂപമാണ് അണിഞ്ഞിരിക്കുന്നതെന്ന് രാഖി വ്യക്തമാക്കുന്നുമുണ്ട്
എന്നാല്‍ ജാർഖണ്ഡിലെ കേന്ദ്രീയ സർണ്ണ സമിതി രാഖിക്കെതിരെ രംഗത്ത് എത്തുകയായിരുന്നു
ആദിവാസി സമൂഹത്തിന്റെ വികാരങ്ങളെ രാഖി വ്രണപ്പെടുത്തിയെന്നും ആരോപിക്കപ്പെടുന്നു
1989ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം രാഖിക്കെതിരെ നടപടിയെടുണ്ടായേക്കും