തടിച്ചാലും മെലിഞ്ഞാലും ആളുകള്‍ക്ക് കുഴപ്പമാണ്; പ്രിയാ മണി
സിനിമ ജീവിതത്തിനിടെ നേരിട്ട ബോഡി ഷെയ്മിംഗിനെ കുറിച്ച് തുറന്നുപറഞ്ഞ് നടി പ്രിയാ മണി
ഒരു അഭിമുഖത്തിലാണ് തനിക്ക് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് പ്രിയാ മണി തുറന്നുപറഞ്ഞത്
നിറത്തിന്റെ പേരിലും ശരീരഭാരത്തിന്റെ പേരിലും നേരിട്ട കളിയാക്കലുകളെ കുറിച്ചാണ് താരം പറയുന്നത്.
ഒരു സമയത്ത് തന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ടെന്ന് പ്രിയ മണി പറയുന്നു. ഇപ്പോള്‍ താന്‍ എങ്ങനെയാണോ അതിനേക്കാള്‍ കൂടുതല്‍ തടിയുണ്ടായിരുന്നു. നിങ്ങള്‍ തടിച്ചിരിക്കുന്നു എന്നാണ് അപ്പോള്‍ ആളുകള്‍ പറഞ്ഞത്.
എന്നാല്‍ അതിന് ശേഷം എന്താണ് ഇങ്ങനെ മെലിഞ്ഞുപോയതെന്നായിരുന്നു ആളുകളുടെ ചോദ്യം.
തടിച്ച നിങ്ങളെയായിരുന്നു ഇഷ്ടം എന്നൊക്കെ പറഞ്ഞവരുമുണ്ട്. മറ്റുള്ളവരെ ബോഡിഷെയ്മിംഗ് ചെയ്യുന്നത് കൊണ്ട് ലഭിക്കുന്ന വികാരമെന്താണെന്ന് മനസിലാകുന്നില്ലെന്ന് പ്രിയ മണി പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ തന്റെ നിറത്തെ കുറിച്ചും സംസാരിക്കുന്നുണ്ടെന്ന് പ്രിയ പറയുന്നു.
''സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ എന്റെ ചര്‍മ്മത്തിന്റെ നിറത്തെക്കുറിച്ച് സംസാരിക്കുന്നു. അതില്‍ 99 ശതമാനം പേരും നമ്മളെ സ്നേഹിക്കുന്നവരാകാം.
എന്നാല്‍ ബാക്കി ഒരു ശതമാനം നിങ്ങള്‍ തടിച്ചതിനെ കുറിച്ചും നിറം ഇരുണ്ടതിനെ കുറിച്ചും പറയുമെന്ന് പ്രിയ മണി അഭിമുഖത്തില്‍ പറയുന്നു.