Tap to Read ➤

ഒരു ദിവസത്തെ പ്രതിഫലം 4 ലക്ഷം, ഒട്ടും കൂടുതലല്ലെന്ന് പ്രിയാ മണി

ബോളിവുഡില്‍ അടക്കം എത്തിയതോടെ താരം പ്രതിഫലത്തില്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുകയാണ്
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി
തെലുങ്ക് സിനിമയിലൂടെ അരങ്ങേറിയ താരം നിരവധി മലയാളം സിനിമകളുടെയും ഭാഗമായിരുന്നു
അടുത്തിടെ പ്രിയാമണി അഭിനയിച്ച ഫാമിലിമാന്‍ എന്ന വെബ്‌സീരീസ് വന്‍ ഹിറ്റായിരുന്നു..
താരം ഇപ്പോഴിതാ തന്റെ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്.
ബോളിവുഡില്‍ അടക്കം എത്തിയതോടെ താരം പ്രതിഫലത്തില്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുകയാണ്.
ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി തന്റെ പ്രതിഫലത്തെ കുറിച്ച് സംസാരിച്ചത്.
പ്രിയാമണി ഒരു ദിവസം ഒന്നരലക്ഷം രൂപയായിരുന്നു മുന്‍പ് പ്രതിഫലമായി വാങ്ങിയിരുന്നത്.
എന്നാലിപ്പോള്‍ തന്റെ പുതിയ സിനിമകളില്‍ താരം ഒരു ദിവസം മൂന്നു മുതല്‍ നാലു ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങുന്നത്.
പ്രിയാമണിയുടെ ഏറ്റവും പുതിയ പ്രൊജക്റ്റ് ഭാമകലാപം ഒടിടിയില്‍ വന്‍ ഹിറ്റായിരുന്നു.