Tap to Read ➤

100 ദിവസം ആശുപത്രിയില്‍; കണ്‍മണിയെ നെഞ്ചോട് ചേര്‍ത്ത് പ്രിയങ്ക

വൈകാരിക നിമിഷങ്ങളാണ് കുറച്ച് കാലം കൊണ്ട് താണ്ടിയതെന്നും, ഒരുപാട് പറയാനുണ്ടെന്നും പ്രിയങ്ക പറയുന്നു
Vaisakhan MK
പ്രിയങ്കയ്ക്ക് വാടക ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞുണ്ടായത്. മാലതി മേരി ചോപ്ര ജോനാസ് എന്നാണ് കുഞ്ഞിന് പേരിട്ടത്
മാസം തികയും മുമ്പാണ് ഈ കുഞ്ഞ് പ്രസവിച്ചത്. അതിനെ തുടര്‍ന്ന് നൂറ് ദിവസത്തോളം കുഞ്ഞ് ഐസിയുവിലായിരുന്നു
ലിറ്റില്‍ ഗോള്‍ ഫൈനലി ഹോം എന്നാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്
തനിക്കും കുടുംബത്തിനും കുറച്ച് മാസമായി വലിയ വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു. മകളുടെ വരവില്‍ എല്ലാവരും അത്യാഹ്ലാദത്തിലാണെന്ന് പ്രിയങ്ക കുറിച്ചു
മകളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രിയങ്ക നന്ദി പറഞ്ഞു.
നേരത്തെ പ്രിയങ്ക ആരാധകര്‍ക്ക് മാതൃദിന സന്ദേശവും നല്‍കിയിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയാണെന്നും പ്രിയങ്ക വ്യക്തമാക്കി
പ്രീതി സിന്റ, ദിയ മിര്‍സ, രണ്‍വീര്‍ സിംഗ് എന്നിവരെല്ലാം പ്രിയങ്കയെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്