തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്ജുന് നിയമ കുരുക്കില്‍
തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്ജുന് നിയമ കുരുക്കില്‍. ഹൈദരാബാദില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച സംഭവത്തിലാണ് താരം കുടുങ്ങിയത്
ഹൈദരാബാദ് പോലീസ് നിയമം തെറ്റിച്ച സൂപ്പര്‍ താരത്തിന് പിഴയിട്ടിരിക്കുകയാണ്.
കാറിന്റെ ഗ്ലാസ് നിറമുള്ളത് വെച്ചത് കൊണ്ടാണ് താരത്തിന് പോലീസ് പിഴയിട്ടത്. 700 രൂപയാണ് പിഴയായി അല്ലു അര്ജുന് നല്‍കിയത്
ഹൈദരാബാദിലെ തിരക്കേറിയ മേഖലയില്‍ അല്ലു അര്‍ജുന്റെ കാര്‍ നിര്‍ത്തിയപ്പോഴാണ് നിയമലംഘനം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്
സുപ്രീം കോടതി വിധി പ്രകാരം വാഹനങ്ങളുടെ ഗ്ലാസുകള്‍ നിറമുള്ളതോ സണ്ഫിലിമുകളോ വെക്കാന്‍ പാടില്ലെന്നാണ്.
സൂപ്പര്‍ താരത്തില്‍ നിന്ന് വരെ പിഴ ഈടാക്കിയ ഹൈദരാബാദ് പോലീസിനാണ് സോഷ്യല്‍ മീഡിയ കൈയ്യടിക്കുന്നത്
അടുത്തിടെ അല്ലു അര്‍ജുന്റെ പുഷ്പ എന്ന ചിത്രം ഹിന്ദിയില്‍ അടക്കം വലിയ തരംഗമുണ്ടാക്കിയിരുന്നു. ചിത്രത്തിലെ ഡയലോഗുകള്‍ രാഷ്ട്രീയ നേതാക്കള്‍ വരെ ഉപയോഗിച്ചിരുന്നു.
അതേസമയം പുഷ്പയുടെ രണ്ടാം ഭാഗവും ഇനി അല്ലുവിന്റേതായി പുറത്തിറങ്ങാനുണ്ട്. മലയാള താരം ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നത്