Tap to Read ➤

രണ്‍ബീര്‍ കപൂറിന്റെയും ആലിയയുടെയും വിവാഹ തിയതി മാറ്റി

ഏപ്രില്‍ പതിനാലിന് വിവാഹം നടക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ആ ദിവസം വിവാഹം നടക്കില്ലെന്ന് ആലിയയുടെ അര്‍ധ സഹോദരനാണ് അറിയിച്ചിരിക്കുന്നത്‌
വിവാഹ തിയതിയെ കുറിച്ച് വലിയ ആശയക്കുഴപ്പമാണ് ഉള്ളത്. ഏപ്രില്‍ 13, 14 തിയതികളായിരുന്നു ആദ്യം പറഞ്ഞ് കേട്ടത്. പിന്നീട് അത് 15 ആയി. എന്നാല്‍ ഇതൊന്നും രണ്‍ബീറും ആലിയയും സ്ഥിരീകരിച്ചിട്ടില്ല
മെഹന്ദി ചടങ്ങ് ഏപ്രില്‍ പതിമൂന്നിന് നടക്കുമെന്ന് ആലിയയുടെ അമ്മാവന്‍ റോബിന്‍ ഭട്ട് നേരത്തെ പറഞ്ഞിരുന്നു. ഏപ്രില്‍ പതിനാലിനാണ് വിവാഹമെന്നും പറഞ്ഞിരുന്നു.
ആലിയയുടെ അര്‍ധ സഹോദരനായ രാഹുല്‍ ഭട്ടാണ് വിവാഹം മാറ്റിവെച്ചതായി അറിയിച്ചത്. വിവാഹ തിയതി മാധ്യമങ്ങള്‍ വഴി പുറത്ത് വന്നതിനാല്‍ സുരക്ഷാ ആശങ്കകളുണ്ടെന്നും, അതും കൂടി കണക്കിലെടുത്താണ് തിയതി മാറ്റിയതെന്നും രാഹുല്‍ പറഞ്ഞു
നേരത്തെ മാധ്യമങ്ങളില്‍ വന്ന തിയതി കൃത്യമായിരുന്നു. അതുകൊണ്ട് തിയതി മാറ്റാന്‍ സമ്മര്‍ദമുണ്ടായിരുന്നു. ഏപ്രില്‍ 13, 14 തിയതികളില്‍ വിവാഹം നടക്കില്ല. ഏപ്രില്‍ ഇരുപതിനുള്ളിലായിരിക്കും വിവാഹമെന്നും രാഹുല്‍ ഭട്ട് വ്യക്തമാക്കി
അതേസമയം വിവാഹ തിയതിയെ കുറിച്ച് മാധ്യമങ്ങളില്‍ ഒന്നും പറയരുതെന്ന് തന്നോട് രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍ പറഞ്ഞതായി ആലിയയുടെ പിതാവ് മഹേഷ് ഭട്ടും പറഞ്ഞിട്ടുണ്ട്.
മുംബൈ ഫിലിം സിറ്റിയില്‍ നീതു കപൂറും മഹേഷ് ഭട്ടും ഇന്ന് വിവാഹ കാര്യം സംസാരിച്ചുവെന്നാണ് സൂചന. രണ്ട് പേരും ടിവി ഷോയുടെ ഷൂട്ടിംഗിനിടെയാണ് കണ്ടുമുട്ടിയത്.
മാധ്യമപ്രവര്‍ത്തകര്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നിങ്ങളോട് എന്തിനാണ് അത് പറയുന്നതെന്നായിരുന്നു നീതു കപൂറിന്റെ മറുപടി