Tap to Read ➤

ബാച്ചിലര്‍ പാര്‍ട്ടി ഒരുക്കാന്‍ രണ്‍ബീര്‍, വരുന്നത് വന്‍ താരനിര?

ബാച്ചിലര്‍ പാര്‍ട്ടി ഒരുക്കാന്‍ രണ്‍ബീര്‍, വരുന്നത് വന്‍ താരനിര? ക്ഷണം ഇവര്‍ക്ക്, ആലിയയുമായുള്ള വിവാഹത്തിന് മുമ്പ് ആഘോഷം
രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഏപ്രില്‍ പകുതിയോടെ വിവാഹിതരാവുമെന്നാണ് റിപ്പോര്‍ട്ട
വിവാഹത്തിന് മുമ്പ് ഗംഭീരമായൊരു ബാച്ചിലര്‍ പാര്‍ട്ടി ഒരുക്കാനാണ് രണ്‍ബീര്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു
രണ്‍ബീറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ബാച്ചിലര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ബോളിവുഡ് താരവും ബന്ധുവുമായ അര്‍ജുന്‍ കപൂറുമായി വളരെ ആത്മാര്‍ത്ഥമായ സൗഹൃദം രണ്‍ബീറിനുണ്ട്. അര്‍ജുന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ട്.
രണ്‍ബീറിന്റെ അടുത്ത സുഹൃത്തായ നടന്‍ ആദിത്യ റോയ് കപൂര്‍, സംവിധായകന്‍ അയാന്‍ മുഖര്‍ജി എന്നിവരും പങ്കെടുക്കുന്ന പ്രമുഖരുടെ ലിസ്റ്റിലുണ്ട്.
രണ്‍ബീറിന്റെ കുട്ടിക്കാലത്തെ സുഹൃത്തുക്കള്‍, ബോളിവുഡിലെ അടുപ്പക്കാര്‍ എന്നിവരാണ് ബാച്ചിലര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നത്.
രണ്‍ബീറും ആലിയയും ബ്രഹ്മാസ്ത്ര എന്ന ചിത്രം പൂര്‍ത്തിയാക്കിയാണ് വിവാഹത്തിലേക്ക് കടക്കുന്നത്. വിവാഹത്തിന് ശേഷം ഇരുവരുടേതുമായി ആദ്യം റിലീസാവുന്ന ചിത്രവും ഇത് തന്നെയാവും