Tap to Read ➤

ജയിലിൽ നിന്ന് അത്യപൂർവ്വ കാഴ്ച

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നാണ് ഈ അപൂർവ കാഴ്ച. സർവ്വീസിൽ നിന്ന് വിരമിക്കുന്ന ജയിൽ ഡിഐജിയെ തടവുകാർ യാത്രയാക്കിയത് ഇങ്ങനെയാണ്
ജയിൽ ആസ്ഥാനകാര്യ ഡിഐജി എസ് സന്തോഷ് കഴിഞ്ഞ ദിവസമാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്
കണ്ണീരോടെയാണ് തടവുകാർ അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയത്
ജയിൽ അന്തേവാസികൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് വിതുമ്പി കരയുകയായിരുന്നു
എസ് സന്തോഷിന്റെ മുപ്പത്തിയൊന്നര വർഷത്തെ സർവ്വീസിനാണ് തിരശ്ശീല വീണത്
അവർക്ക് തന്നോടുളള സ്നേഹമാണ് പ്രകടിപ്പിച്ചത് എന്ന് എസ് സന്തോഷ് പറയുന്നു
'ജയിൽ അന്തേവാസികളോട് വിട പറയേണ്ടി വന്നതിൽ ഏറെ വിഷമമുണ്ട്'
'പോലീസുകാർക്കും അന്തേവാസികൾക്കും ഇടയിൽ വൈകാരിക ബന്ധമാണ് ഉളളത്'
യാത്രയയപ്പ് ദിനത്തിൽ കണ്ണ് നിറഞ്ഞത് അത് കൊണ്ടാണ് എന്നും എസ് സന്തോഷ് പറയുന്നു