നമ്മള് വംശീയവാദികളാണ്; രാഹുല്‍ ഗാന്ധി വിവാദത്തില്‍ ടിഎം കൃഷ്ണ
രാഹുല്‍ ഗാന്ധിയുടെ നേപ്പാല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാദം പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്
രാഹുല്‍ ഗാന്ധി നേപ്പാളില്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയത് വിവാദമായിരുന്നു
നേപ്പാളിലെ നിശാക്ലബില്‍ വെച്ച് ചൈനീസ് വംശജയെ രാഹുല്‍ കണ്ടുവെന്നാണ് പ്രചാരണം. ഇതിന്റെ ചിത്രവും ബിജെപി പുറത്തുവിട്ടിരുന്നു
ഇതിന് പിന്നാലെയാണ് ടിഎം കൃഷ്ണ ഇന്ത്യക്കാര്‍ വംശീയവാദികളാണെന്ന് ട്വീറ്റ് ചെയ്തത്. രാഹുല്‍ കണ്ടത് ചൈനീസ് നയതന്ത്രജ്ഞയെ ആണ് എന്നാണ് ബിജെപിയുടെ പ്രചാരണം
പബ്ബില്‍ വെച്ച് ആരെ കണ്ടു എന്നത് അപ്രസക്തമാണ്. ചൈനീസ്, നേപ്പാളീസ്, കൊറിയന്‍സ്, വിയറ്റ്നാമീസ്, എന്തിനേറെ നാഗാലാന്‍ഡിലും മേഘാലയയിലും ഉള്ളവര്‍ വരെ ഇന്ത്യക്കാര്‍ക്ക് ഒരുപോലെയാണെന്നായിരുന്നു കൃഷ്ണയുടെ വിമര്‍ശനം
ചൈനയുടെ നേപ്പാള്‍ അംബാസിഡര്‍ ഹോവു യാന്ക്കിയെയാണ് രാഹുല്‍ കണ്ടതെന്ന വ്യാപക പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നത്.
ചൈനീസ് നയതന്ത്രജ്ഞയെ കണ്ട രാഹുല്‍ രാജ്യത്തിന് ഭീഷണിയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം
അതേസമയം വധുവിന്റെ സുഹൃത്ത് മാത്രമാണ് ഈ പെണ്‍കുട്ടിയെന്നും, ചൈനീസ് നയതന്ത്രജ്ഞയല്ലെന്നും നേരത്തെ ഇന്ത്യാ ടുഡേ കണ്ടെത്തിയിരുന്നു.