Tap to Read ➤

ചന്ദ്രനില്‍ അണുബോംബിടാന്‍ തീരുമാനിച്ച് യുഎസ്സ്, കാരണം അറിയാം

ചന്ദ്രോപരിതലത്തില്‍ അണുബോംബിട്ട് വിസ്‌ഫോടനം സൃഷ്ടിച്ച് തുരങ്കം തുരക്കാനാണ് യുഎസ് പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്‌
ചന്ദ്രന്റെ ഉള്‍ക്കാമ്പില്‍ സ്റ്റീലിനേക്കാള്‍ ഒരുലക്ഷം മടങ്ങ് ഭാരം കുറഞ്ഞ, എന്നാല്‍ സ്റ്റീലിന്റെ കരുത്തുള്ള സവിശേഷ വസ്തുക്കളുണ്ടെന്നായിരുന്നു യുഎസ്സിന്റെ വിശ്വാസം
അന്യഗ്രഹ വാഹനങ്ങള്‍, ബഹിരാകാശ ഭീഷണികള്‍ തുടങ്ങിയവ പഠനവിധേമാക്കിയ യുഎസ്സിന്റെ എയ്‌റോസ്‌പേസ് ത്രെറ്റ് ഐഡന്റിഫിക്കേഷന്‍ പ്രോഗ്രാമാണ് ഇങ്ങനെയുള്ള വിചിത്ര പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചത്‌
സ്റ്റീലിന്റെ കരുത്തുള്ള വസ്തുക്കള്‍ കിട്ടാന്‍ വേണ്ടി ആണവായുധം ഉപയോഗിച്ച് തുരക്കാനായിരുന്നു പദ്ധതി
ഖനനത്തിന് ശേഷം ഈ വസ്തുക്കള്‍ ഭൂമിയില്‍ എത്തിയാല്‍ നിര്‍മാണ, പ്രതിരോധ മേഖലകളില്‍ യുഎസ്സിന് മേല്‍ക്കെ ലഭിച്ചേക്കാം. അതായിരിക്കും ഇത്തരമൊരു കൈവിട്ട നീക്കത്തിന് കാരണം.
മനുഷ്യരെ അദൃശ്യരാക്കുന്ന വസ്ത്രങ്ങള്‍, ഭൂഗുരുത്വബലത്തെ ചെറുക്കുന്ന ഉപകരണങ്ങള്‍, എന്നിവ വികസിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു.
പ്രപഞ്ചത്തിന്റെ അതിവിദൂര മേഖലകളിലേക്ക് എളുപ്പത്തില്‍ പോകാനുവുന്ന വേംഹോളുകള്‍ വികസിപ്പിച്ചെടുക്കണമെന്ന അമ്പരപ്പിക്കുന്ന പദ്ധതിയും ഇതോടൊപ്പമുണ്ടായിരുന്നു
1600 പേജ് വരുന്ന വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടിലൂടെയാണ് വിചിത്രമായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നത്