ഇനിയുള്ള ദിവസങ്ങളില്‍ കൂടുതലായി സൂര്യനിലെ പൊട്ടിത്തെറികള്‍ പ്രതീക്ഷിക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു
വ്യാഴാഴ്ച്ച അത്ര തീവ്രമല്ലാത്ത കൊറോണല്‍ മാസ് ഇജക്ഷനാണ് സൂര്യനില്‍ നിന്നുണ്ടായത്. അത് ഭൂമിയെ ബാധിച്ചിരുന്നില്ല.
സൂര്യന്റെ വിദൂരഭാഗത്തുണ്ടാകുന്ന സ്ഫോടനത്തെ തുടര്‍ന്നാണ് സൗരജ്വാലകള്‍ രൂപം കൊള്ളുന്നത്. സൂര്യന്റെ ഭ്രമണത്തിന്റെ ഭാഗമായിട്ടാണ് ഇവ ഭൂമിയില്‍ എത്തുന്നത്.
നാസ സൂര്യനിലുണ്ടായ സൗരജ്വാലകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഏഷ്യയിലും ഓസ്ട്രേലിയയിലും റേഡിയോ സിഗ്നലുകള്‍ സൗരജ്വാലകളെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു.
പുതിയ സൗരജ്വാലകളുടെ ഉറവിടം സൂര്യനിലെ 2993, 2994 എന്നിങ്ങനെ അറിയപ്പെടുന്ന മേഖലകളാണ്. ഇത് സണ്‍സ്പോട്ടുകളുടെ ക്ലസ്റ്ററുകളാണ്
സണ്‍സ്പോട്ടുകള്‍ സൂര്യന്റെ പ്രതലപത്തില് കാണുന്ന ഏറ്റവും ഇരുണ്ട ഭാഗമാണ്. സൂര്യനിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും തീക്ഷ്ണത കുറഞ്ഞ കുളായിട്ടുള്ള ഭാഗമാണിത്
2025 വരെ സൂര്യന്റെ കാന്തിക മണ്ഡലം ഓരോ ദിവസവും സജീവമായി കൊണ്ടിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യന്റെ താപം ഓരോ പതിനൊന്ന് വര്‍ഷത്തിലും അത്യുഗ്രനായി കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മണിക്കൂറില്‍ 58,68000 കിലോമീറ്റര്‍ വേഗത്തിലാണ് സൗരജ്വാലകള്‍ സൂര്യനില്‍ നിന്ന് പുറന്തള്ളിയിരുന്നത്. ശക്തമായ സൗരജ്വാലകള്‍ അന്തരീക്ഷത്തിലെത്തി റേഡിയോ തരംഗങ്ങള്‍ സഞ്ചരിക്കുന്ന അന്തരീക്ഷ മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.