Tap to Read ➤

'വാട്ട്‌സ് ആപ്പിൽ തകര്‍പ്പന്‍ ഫീച്ചേഴ്‌സ്; റീല്‍സും റിയാക്ഷനും വരെ'

ജനങ്ങള്‍ കൂടുതല്‍ ഏറ്റെടുത്ത ആപ്പാണ് വാട്ട്‌സ്ആപ്പ്. ഇതിലെ അപ്‌ഡേറ്റുകള്‍ക്കും പുതിയ ഫീച്ചേഴ്‌സിനുമായി എല്ലാവരും കാത്തിരിക്കാറുണ്ട്. തകര്‍പ്പന്‍ ഫീച്ചേഴ്‌സ് എന്താണെന്ന് അറിയാം
റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന്‍ വരെയുള്ള ഫീച്ചേഴ്‌സ് ഉടന്‍ എത്തും
മെറ്റ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ സമന്വയിപ്പിക്കുന്നതിന്റെ ഭാഗമാണിത്
ഇതിന്റെ ഫലമായി ഇന്‍സ്റ്റഗ്രാം റീല്‍സുകള്‍ നേരിട്ട് വാട്ട്‌സ്ആപ്പിലൂടെ ആസ്വദിക്കാം
റീല്‍സുകള്‍ ഇഷ്ടപ്പെടുന്ന ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ വലിയ കൗതുകമാകുമെന്ന് ഉറപ്പ്
വാട്ട്‌സ്ആപ്പ് മെസേജുകള്‍ക്ക് റിയാക്ഷന്‍ നല്‍കാന്‍ പുതിയ അപ്‌ഡേറ്റോടെ സാധിക്കും
ഫേസ്ബുക്ക് കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും സമാനമാണിത്
വിവിധ ഇമോജികൾ ടെക്‌സ്റ്റ് മെസേജുകള്‍ക്ക് റിയാക്ഷനായി നല്‍കാന്‍ സാധിക്കും
ഉടന്‍ ഈ അപ്ഡേറ്റുകൾ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്
വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരമാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്