Tap to Read ➤

ഷിബു ബേബി ജോണിന്റെ കുടുംബവീട്ടില്‍ വൻ കവർച്ച; 50 പവൻ നഷ്ടമായി

ഭാര്യയുടെ താലിമാല, വിവാഹത്തിന് സമ്മാനമായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് നഷ്ടമായത്
ആര്‍.എസ്.പി. നേതാവ് ഷിബു ബേബിജോണിന്റെ കൊല്ലത്തെ കുടുംബവീട്ടില്‍ കവര്‍ച്ച.
ഏകദേശം അന്‍പതു പവനോളം സ്വര്‍ണാഭരണങ്ങള്‍ അടക്കം നഷ്ടമായെന്നാണ് വിവരമെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീടിന്റെ വാതില്‍ തുറന്ന് കവര്‍ച്ച നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കൊല്ലം എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തുന്നത്.
ഞായറാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിഞ്ഞത്.
രാത്രികാലങ്ങളില്‍ ഈ വീട്ടില്‍ ആളുണ്ടാകാറില്ല..
ഷിബു ബേബിജോണിന്റെ അമ്മ പകല്‍സമയങ്ങളില്‍ ഈ വീട്ടില്‍ എത്തുകയും രാത്രി ഷിബു ബേബിജോണിന്റെ വീട്ടിലേക്ക് മടങ്ങുകയുമാണ് പതിവ്.