കോടികള്‍ യുഎഇയിലേക്ക് ഒഴുക്കി റഷ്യന്‍ വ്യവസായ ഭീമന്മാര്, കാരണം ഇതാണ്
യുക്രൈനുമായുള്ള യുദ്ധം തുടങ്ങിയതിന് ശേഷമാണ് യുഎഇയിലേക്ക് പണമൊഴുക്കാന്‍ കാരണം. ഇതിന് പിന്നില്‍ യുഎഇയിലെ ഒരു പ്രമുഖന്റെ സഹായവും ഉണ്ട്
റഷ്യന്‍ വന്‍ തോതില്‍ പണം യുഎഇയിലേക്ക് കൊണ്ടുവരുന്നത്. ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സയ്യദ് അല്‍ നഹ്യാന്റെ ഇടപെടല്‍ കാരണമാണ്. യുഎഇ രാജകുടുംബാംഗവും ഉപപ്രധാനമന്ത്രിയുമാണ് അദ്ദേഹം
ലോകരാജ്യങ്ങള്‍ റഷ്യക്ക് ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍ റഷ്യന്‍ സമ്പന്ന ബിസിനസുകാരുടെ കോടികള്‍ യുഎഇയിലേക്ക് മാറ്റാന്‍ എല്ലാ സഹായവും ചെയ്തത് നഹ്യാനാണ്.
അതേസമയം ഇടപാടുകാരുടെ വിവരങ്ങളൊന്നും പുറത്തുവരില്ല. എല്ലാം രഹസ്യമാണ്. യുഎസ്സിന്റെ ഉപരോധം പോലും പൊളിഞ്ഞത് ഈ നീക്കത്തിലാണ്. പല ബിസിനസ് വമ്പന്മാരും ഇതിനോടകം യുഎഇയിലേക്ക് സ്വത്തുക്കള്‍ മാറ്റാനുള്ള നീക്കം തുടങ്ങി കഴിഞ്ഞു.
റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോടീശ്വരന്മാരായ ബിസിനസുകാര്‍, ഫിനാന്‍സ് എക്സിക്യൂട്ടീവ്സ്, എന്നിവര്‍ തുടരെ നഹ്യാനെ സഹായം തേടി വിളിക്കുകയാണ്. എല്ലാവര്ക്കും സഹായവും റെഡിയാണ്.
യുക്രൈനില്‍ യുദ്ധം തുടങ്ങിയ ശേഷം കോടികളുടെ സ്വത്തുക്കളാണ് യുഎഇയിലേക്ക് റഷ്യ കൊണ്ടുവരുന്നത്. ദുബായിലെ പെന്റ്ഹൗസില് ഷോപ്പിംഗിനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതെല്ലാം ഈ പണം ഉപയോഗിച്ചാണ്
ആഢംബര കാറുകളും ദീര്‍ഘകാല സാമ്പത്തിക ഇടപാടുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ റഷ്യയില്‍ ആരംഭിക്കാനും റഷ്യന്‍ ബിസിനസുകാര്‍ ശ്രമിക്കുന്നുണ്ട്. എല്ലാത്തിനും നഹ്യാന്റെ സഹായവുമുണ്ട്
അമേരിക്കയെ പേടിച്ച് മുട്ടുമടക്കില്ലെന്ന് യുഎഇ പറയുന്നു. റഷ്യയില്‍ നിന്നുള്ള പ്രഭുവിഭാഗങ്ങള് ധാരാളം യുഎസ്സില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും യുഎഇ പറഞ്ഞു.