Tap to Read ➤

'അന്യഗ്രഹ ജീവികളെ കണ്ടു,അപായപ്പെടുത്തുമെന്ന് പേടി'

വീടിന് പുറത്തിറങ്ങാതെ വീട്ടമ്മ
ബ്രിട്ടനിലെ ലിവർപൂൾ സ്വദേശിയായ സാഷയെന്ന 51 കാരിയാണ് അന്യഗ്രഹ ജീവി പേടിയിൽ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്നത്
വീടിന് പുറത്തിറങ്ങിയാൽ ആകാശത്തേക്ക് നോക്കാൻ തന്നെ സാഷക്ക് ഭയമാണത്രേ
അന്യഗ്രഹ ജീവികൾ വന്ന് പിടിക്കുമെന്നാണ് സാഷയുടെ പേടി. അതിന് കാരണവും ഉണ്ട്
സാഷ 9 തവണ അന്യഗ്രഹ ജീവികളെ കണ്ടിട്ടുണ്ടത്രേ. ആദ്യമായി കാണുന്നത് ഏഴാം വയസിലാണെന്ന് സാഷ
1997 ൽ ഒരു അന്യഗ്രഹ ജീവി തന്നെ കാലിൽ പിടിച്ച് വലിച്ചിട്ടിട്ടുണ്ടെന്നും സാഷ പറയുന്നു
ഫാമിലി ട്രിപ്പിന് പോയപ്പോൾ തനിക്ക് മുന്നിൽ പ്രകാശവലയം പ്രത്യക്ഷപെടുകയായിരുന്നുവെന്നാണ് സാഷ പറയുന്നത്
പുറത്തിറങ്ങി നോക്കിയ സാഷയുടെ അടുത്തേക്ക് നഗ്നപാദനായ അന്യഗ്രഹി ജീവി ഓടി അടുത്തത്രേ
ഭയന്ന് ഓടിയ സാഷയ്ക്ക് പുറകിൽ അന്യഗ്രഹ ജീവി ഓടിയെന്നും കാലിൽ പിടിച്ച് വീഴിച്ചെന്നും സാഷ പറയുന്നു
അന്യഗ്രഹ ജീവികൾ നിരന്തരം തനിക്ക് മുന്നിൽ പ്രത്യക്ഷപെടുന്നതോട വിഷാദ രോഗത്തിന് അടിമയായെന്നും സാഷ
സാഷ പറയുന്നത് സത്യമാണോ കളവാണോ എന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തുടരുകയാണ്