Tap to Read ➤

വീടിന്റെ വലിപ്പമുള്ള അതിവേഗ ഛിന്നഗ്രഹം ഭൂമിയിലെത്തി, കൂട്ടിയിടിച്ചോ?

ചൊവ്വാഴ്ച്ച വൈകീട്ടോടെയാണ് ഈ ഛിന്നഗ്രഹം ഭൂമിയെ കടന്നുപോയത്. ശാസ്ത്രലോകം ഇതേ കുറിച്ച് കൂടുതല്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്.
ഒരു ചെറിയ വീടിന്റെ വലിപ്പം വരും ഈ ഛിന്നഗ്രഹത്തിനെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്‌
ചന്ദ്രനും ഭൂമിയും തമ്മിലുള്ള 127000 കിലോമീറ്ററിനിടയിലാണ് ഈ ഛിന്നഗ്രഹം എത്തിയിരിക്കുന്നത്. ഇവര്‍ തമ്മിലുള്ള അകലത്തിന്റെ മൂന്നിലൊന്ന് ദൂരം ഭാഗം വരുമിത്‌
2022 ജിഎന്‍1 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 55.8 മീറ്റര്‍ അടി വലിപ്പമുണ്ടാകാം ഈ ഛിന്നഗ്രഹത്തിനെന്നാണ് വിലയിരുത്തല്‍
മണിക്കൂറില്‍ 55836 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം
അതേസമയം സാധാരണ വരുന്ന രീതിയിലുള്ള അത്ര വലിപ്പമുള്ള ഛിന്നഗ്രഹമല്ല ഇതെന്നും ചെറുതാണെന്നും ശാസ്ത്രലോകം പറയുന്നു. വലിപ്പമുള്ളവ മണിക്കൂറില്‍ 60000 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കും
2013ല്‍ റഷ്യയിലെ ചെല്യാബിന്‍സ്‌കില്‍ ഇടിച്ചിറങ്ങിയ ഛിന്നഗ്രഹത്തിന് സമാനമാണ് ജിഎന്‍ 1 എന്നും അമേരിക്കന്‍ മീറ്റിയോര്‍ സൊസൈറ്റി പറയുന്നു
ചെല്യാബിന്‍സ്‌കില്‍ ഇടിച്ചിറങ്ങിയ ഛിന്നഗ്രഹം ആയിരത്തോളം പേരെ പരിക്കേല്‍പ്പിച്ചിരുന്നു. എന്നാല്‍ ജിഎന്‍1 ഭൂമിയില്‍ ഇടിച്ചിറങ്ങാതെയാണ് കടന്നുപോയത്‌
അതേസമയം ചില ഛിന്നഗ്രഹങ്ങള്‍ ഭാവിയില്‍ ഭൂമിക്ക് ഭീഷണിയാവാമെന്നാണ് നാസ വിലയിരുത്തുന്നത്. പ്ലാനറ്ററി ഡിഫന്‍സ് കോര്‍ഡിനേഷന്‍ ഓഫീസ് തന്നെ ഇത്തരം അപകടങ്ങളെ കണ്ടെത്താന്‍ നാസയ്ക്കുണ്ട്‌