Tap to Read ➤
പാര്‍സല്‍ വാങ്ങിയ പൊറോട്ടയില്‍ പാമ്പിന്റെ തോലും മാംസവും
പേപ്പറിലും പൊറോട്ടയിലുമായി പാമ്പിന്റെ അവശിഷ്ടങ്ങൾ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു
തിരുവനന്തപുരം നെടുമങ്ങാട്ടുള്ള ഹോട്ടലില്‍ നിന്ന് വാങ്ങിയ പാര്‍സല്‍ പൊതിയില്‍ പാമ്പിന്റെ തോലും മാംസവും
ചന്തമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്
പൊറോട്ട പൊതിഞ്ഞ കടലാസിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്
പൂവത്തൂര്‍ സ്വദേശിയായ പ്രിയ തന്റെ മകള്‍ക്ക് നല്‍കാനായി പൊറോട്ട വാങ്ങിയപ്പോഴാണ് സംഭവം
കുട്ടി പൊറോട്ടയുടെ പകുതി കഴിച്ചിരുന്നു. ബാക്കി അമ്മയോട് കഴിച്ചോളാന്‍ പറഞ്ഞു. കഴിക്കാനായി പൊതി എടുത്തപ്പോഴാണ് അവശിഷ്ടങ്ങള്‍ കണ്ടത്.
ഉടന്‍ തന്നെ ഇവര്‍ പരാതിയുമായി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു
തുടര്‍ന്ന് ഭക്ഷ്യസുരക്ഷ അധികൃതര്‍ സ്ഥലത്തെത്തി അവശിഷ്ടം പരിശോധിച്ച് പാമ്പിന്റേതാണെന്ന് ഉറപ്പുവരുത്തി
പിന്നാലെ അധികൃതരെത്തി പരിശോധന നടത്തി ഹോട്ടല്‍ പൂട്ടിച്ചു.