ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിലാണ് ധ്യാനിന്റെ വിവാദ പരാമർശം
‘പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു', എന്നായിരുന്നു ധ്യാൻ പറഞ്ഞത്
എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്', ധ്യാൻ പറഞ്ഞു
ഇപ്പോൾ താൻ ഫാമിലി മാൻ ആണെന്നും ധ്യാൻ പറയുന്നുണ്ട്
ധ്യാനിന്റെ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്
ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ലോകമെങ്ങുമുള്ള സ്ത്രീകൾ തുറന്ന് പറച്ചിൽ നടത്തുന്ന മീ ടു മൂവ്മെന്റിനെ ധ്യാൻ അപഹസിക്കുകയാണെന്നാണ് വിമർശനം
ധ്യാനിന്റെ പല അഭിമുഖങ്ങളിലും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഉണ്ടെന്നുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്