Tap to Read ➤

അതിമനോഹര ദ്വീപ്, എന്നാല്‍ അബദ്ധത്തിലെങ്ങാന്‍ കാലുകുത്തിയാല്‍..!

ഇല്‍ഹ ഡി ക്യൂമാഡ ഗ്രാന്‍ഡെ എന്നത് ബ്രസീലിലെ മനോഹരമായ പ്രദേശങ്ങളിലൊന്നാണ്
Jithin TP
കാടും അതിനെച്ചുറ്റി സ്ഫടിക നീല നിറത്തില്‍ സമുദ്രവുമാണ് ഈ ദ്വീപിന്റെ മനോഹാരിത
എന്നാല്‍ ഇവിടേക്ക് സന്ദര്‍ശകരെ ബ്രസീല്‍ ഭരണകൂടം അനുവദിക്കാറില്ല
ഉഗ്രവിഷമുള്ള പാമ്പുകളാണ് ഇവിടെ വസിക്കുന്നത്
ലോകത്തെ ഏറ്റവും മാരക വിഷപ്പാമ്പുകളില്‍ ഒന്നായ ഗോള്‍ഡന്‍ ലാന്‍സ്‌ഹെഡിന്റെ വിഹാര കേന്ദ്രമാണിവിടം
ലോകത്തെവിടെയും ഉള്ളതിനേക്കാള്‍ വിഷപ്പാമ്പുകളുടെ ഏറ്റവും ഉയര്‍ന്ന സാന്ദ്രത ഈ ബ്രസീലിയന്‍ ദ്വീപിലാണ്
ബ്രസീലിന്റെ തീരത്ത് നിന്ന് ഏകദേശം 33 കിലോമീറ്റര്‍ അകലെയാണ് ഈ ദ്വീപ്
5,000 അടി നീളവും 1,600 അടി വീതിയുമായി 106 ഏക്കറാണ് ഈ ദ്വീപിന്റെ വിസ്തീര്‍ണം
2,000 നും 4,000 നും ഇടയില്‍ വിഷസര്‍പ്പങ്ങളാണ് ഇവിടെയുള്ളതെന്നാണ് കണക്കാക്കുന്നത്.
ഈ പാമ്പുകളുടെ വിഷമേറ്റാല്‍ ഒരു മണിക്കൂറിനുള്ളില്‍ മരിക്കുമെന്നാണ് പറയപ്പെടുന്നത്.
ഏത് പാമ്പുകളേക്കാളും മൂന്നോ അഞ്ചോ മടങ്ങ് വിഷ വീര്യമുള്ളവയാണ് ഗോള്‍ഡന്‍ ലാന്‍സ്‌ഹെഡ് പാമ്പുകള്‍.
വിഷം വൃക്ക തകരാറ്, പേശീകലകളുടെ നെക്രോസിസ്, മസ്തിഷ്‌ക രക്തസ്രാവം, കുടല്‍ രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും
അപകടസാധ്യതയുള്ളതിനാല്‍, ബ്രസീല്‍ സര്‍ക്കാര്‍ ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെ സന്ദര്‍ശനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുന്നു.
നിയമപരമായി അനുവദിച്ചിട്ടുള്ള സന്ദര്‍ശനങ്ങളില്‍ ഒരു ഡോക്ടര്‍ കൂടെ ഉണ്ടായിരിക്കണമെന്ന് ബ്രസീലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
ബയോളജിസ്റ്റുകള്‍ക്കും ഗവേഷകര്‍ക്കും പാമ്പുകളെക്കുറിച്ച് പഠിക്കാനായി ദ്വീപ് സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതിയുണ്ട്.
വിഷരഹിത പാമ്പുകളും ഭീമന്‍ പാറ്റകളും വെട്ടുക്കിളികളും ദ്വീപില്‍ നിറയെയുണ്ട്.
ഇരകള്‍ വേണ്ടത്ര ലഭിക്കാത്തതും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും കാട്ടുതീയും ദ്വീപില്‍ പാമ്പുകളുടെ എണ്ണത്തില്‍ കുറവിന് കാരണമായി