Tap to Read ➤

ഹിന്ദി ദേശീയ ഭാഷയല്ലെന്ന് സോനു നിഗം

അജയ് ദേവ്ഗണ്‍ തുടങ്ങിയ ഭാഷാ വാദത്തിനാണ് സോനു നിഗം മറുപടി നല്‍കിയിരിക്കുന്നത്. രാജ്യത്തെ വിഭജിക്കരുതെന്നും സോനു പറഞ്ഞു
Vaisakhan MK
ഭരണഘടനയില്‍ എവിടെയും ഹിന്ദി ദേശീയ ഭാഷയാണെന്ന് എഴുതി വെച്ചിട്ടില്ലെന്ന് സോനു, അജയ് ദേവ്ഗണിന് മറുപടി നല്‍കി
രാജ്യത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷയായിരിക്കാം, എന്നാല്‍ അത് ദേശീയ ഭാഷയാവില്ലെന്നും ഗായകന്‍ പറയുന്നു
തമിഴാണ് ഏറ്റവും പഴക്കമേറിയ ഭാഷ. തമിഴാണോ സംസ്‌കൃതമാണോ ഏറ്റവും പഴക്കമേറിയതെന്ന തര്‍ക്കം നടക്കുന്നുണ്ട്. പക്ഷേ ആളുകള്‍ പറയുന്നു ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷ തമിഴ് തന്നെയാണെന്ന്
രാജ്യത്ത് ഒരുപാട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ട്. മറ്റ് രാജ്യങ്ങളുമായുള്ള പ്രശ്‌നം വരെയുണ്ട്. പിന്നെന്തിനാണ് പുതിയ പ്രശ്‌നം ഉണ്ടാക്കുന്നത്
തമിഴനായ നിങ്ങള്‍ ഹിന്ദി സംസാരിക്കൂ എന്നൊക്കെ പറയുന്നത് എന്തിനാണ്. അവരെന്തിന് ഹിന്ദി സംസാരിക്കണമെന്നും സോനു ചോദിച്ചു
കോടതിയില്‍ അധികവും ഉപയോഗിക്കുന്നത് ഇംഗ്ലീഷാണ്. എന്നാല്‍അത് പറ്റില്ല ഹിന്ദിയില്‍ മതിയെന്ന് പറയാനാവുമോ എന്നും സോനു ചോദിച്ചു
വിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് ഹിന്ദിയില്‍ സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലാണ് അവര്‍ മറുപടി നല്‍കുന്നത്. ഇംഗ്ലീഷ് നമ്മുടെ ഭാഷയല്ല. എങ്കിലും നാം അത് അംഗീകരിക്കണം. ഭാഷയുടെ പേരില്‍ വിഭജനം നല്ലതല്ലെന്നും സോനു പറഞ്ഞു.