Tap to Read ➤

വരിക്കാര്‍ കൊഴിഞ്ഞുപോകുന്നു; നെറ്റ്ഫ്‌ളിക്‌സിന് വന്‍ തിരിച്ചടി

ഏറ്റവും വലിയ ഒടിടി സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമിലൊന്നാണ് നെറ്റ്ഫ്‌ളിക്‌സ്
ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 20 ലക്ഷം വരിക്കാരുടെ നഷ്ടമാണ് നെറ്റ്ഫ്‌ളിക്‌സ് മുന്‍കൂട്ടി കാണുന്നത്
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണ് കമ്പനി നേരിടുന്നത്
നെറ്റ്ഫ്‌ളിക്‌സിന്റെ ഓഹരികളില്‍ 25% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആദ്യമായാണ് നെറ്റ്ഫ്‌ളിക്‌സ് ഇങ്ങനെയൊരു തിരിച്ചടി നേരിടുന്നത്
യുക്രെയ്ന്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് റഷ്യയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം തിരിച്ചടിയായി എന്ന റിപ്പോര്‍ട്ടുണ്ട്
ഈ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ 70,000 വരിക്കാരുടെ കുറവാണ് നെറ്റ്ഫ്‌ളിക്‌സിന് ഉണ്ടായത്.
2021ല്‍ കമ്പനി 18.2 ദശലക്ഷം വരിക്കാരെയാണ് പുതിയതായി ചേര്‍ത്തത്.
അധിക നിരക്ക് ഈടാക്കാതെ വീഡിയോ ഗെയിമുകള്‍ ചേര്‍ത്ത് കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കാനും നെറ്റ്ഫ്‌ളിക്‌സ് ശ്രമിക്കുന്നുണ്ട്