സൂര്യന്റെ ചൂടറിഞ്ഞ് ഭൂമി, സൗരജ്വാലകളില്‍ റേഡിയോ വിനിമയം തകരാറില്‍
സൂര്യന്റെ താപം ഓരോ പതിനൊന്ന് വര്‍ഷത്തിലും അത്യുഗ്രനായി കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
സൂര്യന്റെ കാന്തികമണ്ഡലം സജീവമായതിനെ തുടര്‍ന്നുണ്ടായതാണ് സൗരജ്വാലകള്‍. ഇതേ തുടര്‍ന്ന് ഇന്നലെ ഓസ്ട്രേലിയയിലെയും ഏഷ്യയിലും റേഡിയോ വിനിമയങ്ങള്‍ തകരാറിലായിരിക്കുകയാണ്
30 മെഗാഹെട്സില്‍ താഴെയുള്ള റേഡിയോ വിനിമയങ്ങളാണ് തകരാറിലായത്. 2025 വരെ സൂര്യന്റെ കാന്തിക മണ്ഡലം ഓരോ ദിവസവും സജീവമായി കൊണ്ടിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു
സൗരജ്വാലകളും സൗരവാതങ്ങളും കൊറോണല്‍ മാസ് ഇഞ്ചക്ഷന് എന്ന പ്രതിഭാസവുമൊക്കെ ഇക്കാലയളവില്‍ ഇടയ്ക്കിടെയുണ്ടാക്കാനുള്ള സാധ്യത ഏറെയാണെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു
സൂര്യന്റെ വിദൂരഭാഗത്തുണ്ടാകുന്ന സ്ഫോടനത്തെ തുടര്‍ന്നാണ് സൗരജ്വാലകള്‍ രൂപം കൊള്ളുന്നത്. സൂര്യന്റെ ഭ്രമണത്തിന്റെ ഭാഗമായിട്ടാണ് ഇവ ഭൂമിയില്‍ എത്തുന്നത്
വരും ദിവസങ്ങളില്‍ സൗരജ്വാലകള്‍ രൂപംകൊള്ളാമെന്നും, സൗരവാതത്തിനും സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു
ശക്തമായ സൗരജ്വാലകള്‍ അന്തരീക്ഷത്തിലെത്തി റേഡിയോ തരംഗങ്ങള്‍ സഞ്ചരിക്കുന്ന അന്തരീക്ഷ മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്
വാര്ത്താവിനിമായ ബന്ധം താല്‍ക്കാലികമായി തടസ്സപ്പെടുത്തുന്നതിന് സൗരജ്വാലകള്‍ കാരണമാകാറുണ്ട്. ഇത് വ്യോമ-നാവിക ഗതാഗതത്തെയും പ്രതികൂലമായി ബാധിക്കാം