Tap to Read ➤

വാഹനങ്ങളിൽ സൺഫിലിം ഒട്ടിക്കാൻ അനുമതിയില്ല; ലംഘിച്ചാൽ നടപടി

നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ഗതാഗത കമ്മിഷണർക്കു നിർദേശം നൽകി.
വാഹനങ്ങളിൽ സൺഫിലിം ഒട്ടിക്കാൻ അനുമതിയില്ലെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു.
വാഹനങ്ങളുടെ മുൻ-പിൻ സേഫ്റ്റി ഗ്ലാസുകളിൽ കുറഞ്ഞത് 70%, വശങ്ങളിൽ 50% വീതം സുതാര്യത ഉറപ്പു വരുത്തണം
കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളിൽ ഒട്ടിക്കരുത് എന്നു കോടതി വിധിയും ഉണ്ട്.
ഇതു സംബന്ധിച്ച് ആശയക്കുഴപ്പം ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് ഈ വിശദീകരണമെന്നും മന്ത്രി അറിയിച്ചു.
ഗ്ലെയ്സിങ് പ്ലാസ്റ്റിക് ഒട്ടിക്കുന്നതു സംബന്ധിച്ച് ആവശ്യമെങ്കിൽ നിയമോപദേശം തേടുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ സൺഫിലിം ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ല.
നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ഗതാഗത കമ്മിഷണർക്കു നിർദേശം നൽകി.