Swaroop TK       Jul 09, 2023

മാര്‍ക്കറ്റില്‍ നിന്ന് പഴങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പഴങ്ങള്‍ കൃഷി ചെയ്യുന്നതിന് പകരം കൂടുതല്‍ ആളുകളും മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാറാണ് പതിവ്

മാര്‍ക്കറ്റില്‍ നിന്ന് ഫ്രൂട്ട്‌സ് വാങ്ങുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

കാരണം, നമുക്ക് തിരിച്ചറിയാന്‍ സാധിക്കാത്ത ഒരുപാട് പ്രശ്‌നങ്ങള്‍ പഴ വര്‍ഗങ്ങള്‍ക്കുണ്ടാകും.

പഴങ്ങളുടെ പഴുപ്പ് പലപ്പോഴും അതിന്റെ നിറത്തിനനുസരിച്ച് നിര്‍ണ്ണയിക്കപ്പെടുന്നതിനാല്‍ തിളക്കമുള്ള പഴങ്ങള്‍ തിരഞ്ഞെടുക്കുക.

ഓരോ പഴത്തിനും അതിന്റേതായ ഗന്ധമുണ്ട്. പഴത്തിന്റെ മണം ശരിയല്ലെങ്കില്‍ അത് ഒരിക്കലും എടുക്കാന്‍ നില്‍ക്കരുത്

വിപണിയില്‍ പലതരത്തിലുള്ള വിലയിലാണ് പഴങ്ങള്‍ വില്‍ക്കുന്നത്. വില താരതമ്യം ചെയ്ത് മികച്ച പഴങ്ങള്‍ തിരഞ്ഞെടുക്കുക

ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ശ്രദ്ധിക്കുക