Tap to Read ➤

കുറുന്തോട്ടി വിറ്റ് 72 ലക്ഷം, കേരളത്തിലെ ഈ ഗ്രാമത്തെ കുറിച്ച് അറിയാം

വര്‍ഷം 72 ലക്ഷം വരുമാനമുണ്ടാക്കുന്ന ഒരു ഗ്രാമമുണ്ട് കേരളത്തില്‍
Swaroop TK
കുറുന്തോട്ടി വിറ്റ് വര്‍ഷം 72 ലക്ഷം വരുമാനമുണ്ടാക്കുന്ന ഒരു ഗ്രാമമുണ്ട് കേരളത്തില്‍
പാലക്കാട് പഴനിയാര്‍ പാളയത്തെ കുണ്ടരാംപാളയത്തെ കുടുംബങ്ങളാണ് കുറുന്തോട്ടി ആയുര്‍വേദ സ്ഥാപനങ്ങളില്‍ എത്തിക്കുന്നത്
മലയോരപ്രദേശമാകെ ചുറ്റിയും ഉള്‍ക്കാടുകയറിയും ശേഖരിക്കുന്ന പച്ചമരുന്നുകള്‍ വാങ്ങാന്‍ ഏഴു സംഭരണശാലകളുണ്ട്.
പ്രതിദിനം 700 മുതല്‍ 1000 രൂപ വരെ ഓരോരുത്തര്‍ക്കും ലഭിക്കും.
കുറുന്തോട്ടിക്ക് കിലോയ്ക്ക് 120 രൂപ ലഭിക്കും ഒരു സീസണില്‍ 30,000 കിലോയ്ക്ക് 36 ലക്ഷം രൂപ ലഭിക്കും.
രണ്ടു സീസണിലും കൂടി പ്രതിവര്‍ഷം 72 ലക്ഷം രൂപയുടെ ഇടപാട് നടക്കും.
പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാല്‍ പച്ചമരുന്ന് പറിക്കാനാണ് കുട്ടികളും യുവാക്കളും പോയിരുന്നത്.