Tap to Read ➤

കോഴിയെ വെട്ടാമെങ്കില്‍ പശുവിനെയും വെട്ടാമല്ലോയെന്ന് നിഖില വിമല്‍

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്നാണ് നടി നിഖില വിമല്‍ പറയുന്നത്
Jithin TP
പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ല
മൃഗങ്ങളെ സംരക്ഷിക്കുക എന്നാണ് ലക്ഷ്യമെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്
പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല.
വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം.
കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല
വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്
ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് നിഖിലയുടെ പ്രതികരണം.
ഉത്തരേന്ത്യയിലെ ബീഫ് നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് നിഖിലയുടെ പ്രതികരണം എന്നത് ശ്രദ്ധേയം
ഭാഗ്യദേവതയിലൂടെയാണ് നിഖില സിനിമയിലെത്തുന്നത്
ലവ് 24*7, അരവിന്ദന്റെ അതിഥികള്‍ എന്നിവയില്‍ നായികയായി
ജോ ആന്‍ഡ് ജോ ആണ് പുതിയ ചിത്രം
ഒരു കുടുംബത്തിലെ സഹോദരന്റെയും സഹോദരിയുടെയും കഥയാണ് ജോ ആന്‍ഡ് ജോ പറയുന്നത്.
മാത്യു, നസ്ലന്‍, ജോണി ആന്റണി, സ്മിനു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
അരുണ്‍ ഡി ജോസ്, രവീഷ് നാഥ്, എന്നിവര്‍ ചേര്‍ന്നാണ് തിക്കഥയും സംഭാഷണവും എഴുതുന്നത്