Tap to Read ➤

ചര്‍മം തിളങ്ങണോ; ബദാമിനൊപ്പം ഇക്കാര്യങ്ങളും മറക്കാതെ കഴിക്കുക

ബദാമുണ്ടോ നിങ്ങളുടെ കെയ്യില്‍? എങ്കില്‍ അവ സ്ഥിരമായി കഴിച്ചാല്‍ ചര്‍മം തിളങ്ങും, അതിനൊപ്പം ഈ രണ്ട് കാര്യങ്ങളും ഉപയോഗിക്കുക
vysakhan mk
ചര്‍മകാന്തി ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്. അവയ്ക്കായി നിങ്ങള്‍ ശീലമാക്കേണ്ടത് മൂന്ന് ഭക്ഷണ സാധനങ്ങളാണ്
മഞ്ഞുകാലത്ത് ഏറ്റവും നല്ലത് ബദാമാണ്. പോഷകങ്ങള്‍ ധാരാളമുള്ളത് കൊണ്ട് ചര്‍മത്തിനും ഇവ നല്ലതാണ്
ബദാമില്‍ നല്ല കൊഴുപ്പ്, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുഖത്ത് പ്രായമേറുന്നത് മറയ്ക്കാന്‍ സഹായിക്കും. ചര്‍മത്തെ ജലാംശമുള്ളതാക്കി നിലനിര്‍ത്തും.
ബദാമിലെ വിറ്റാമിന്‍ ഇ സൂര്യനില്‍ നിന്നുള്ള അള്‍ട്രാ രശ്മികളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കും. വെള്ളത്തില്‍ കുതിര്‍ന്ന ബദാം കഴിക്കുന്നതാണ് നല്ലത്.
വെണ്ണപഴം ബദാമിനൊപ്പം കഴിക്കുന്നത് ശീലമാക്കണം. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട് ഇവയില്‍
വെണ്ണപഴം ബദാമിനൊപ്പം കഴിക്കുന്നത് ശീലമാക്കണം. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട് ഇവയില്‍
ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കി നിര്‍ത്താന്‍ വെണ്ണപഴത്തിന് സാധിക്കും. ഗ്രൂട്ടമിന്‍ അമിനോ ആസിഡുകളും വെണ്ണപഴത്തിലുണ്ട്. ഇവ ചര്‍മത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കും
ചീരയാണ് സ്ഥിരമായി കഴിക്കേണ്ട മൂന്നാമത്തെ കാര്യം. വിറ്റാമിന്‍ എ, സി, ആന്റിഓക്‌സിഡന്റ്‌സ് എന്നിവ ചീരയില്‍ അടങ്ങിയിട്ടുണ്ട്
ചീരയില്‍ അടങ്ങിയിട്ടുള്ള കാര്യങ്ങള്‍ ചര്‍മത്തിന് വരുന്ന ഇന്‍ഫെക്ഷനുകളെ ഇല്ലാതാക്കും. ഇരുമ്പ് അടങ്ങിയിട്ടുള്ളത് കൊണ്ട് അനീമിയയെയും പ്രതിരോധിക്കും