Tap to Read ➤

ഇങ്ങനെ ആണെങ്കില്‍ നിങ്ങള്‍ വിവാഹം കഴിക്കരുത്!!

അവിവാഹിതരായി തുടരുക എന്നത് മോശവും വിവാഹിതരാകുക എന്നത് നല്ലതും ആണ് എന്ന് അര്‍ത്ഥമില്ല
jithin tp
കുടുംബത്തിന്റെ പ്രേരണ കൊണ്ടും വിവാഹം തെരഞ്ഞെടുക്കരുത്. വിവാഹം എന്നത് തീര്‍ത്തും വ്യക്തിപരമായ തീരുമാനമാണ്.
വിവാഹം നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്ന ചിന്ത തെറ്റാണ്
നിങ്ങളുടെ പങ്കാളി വിവാഹം കഴിക്കാന്‍ അന്ത്യശാസനം നല്‍കുകയും അല്ലെങ്കില്‍ ഉപേക്ഷിക്കുമെന്ന് പറയുകയും ചെയ്താലും വിവാഹം താല്‍പര്യമില്ലെങ്കില്‍ തെരഞ്ഞെടുക്കരുത്.
നിങ്ങളുടെ ബന്ധത്തിലെ ആത്മാര്‍ത്ഥ തെളിയിക്കാന്‍ വിവാഹം വേണം എന്ന ശാഠ്യത്തിന് വഴങ്ങരുത്. ബന്ധത്തിന്റെ പവിത്രത തെളിയിക്കാന്‍ നിങ്ങള്‍ വിവാഹം കഴിക്കേണ്ടതില്ല.
ഒറ്റപ്പെടാതിരിക്കാന്‍ വിവാഹം കഴിക്കുക എന്നത് ഒരു ബെസ്റ്റ് ഓപ്ഷനല്ല.
സാമ്പത്തിക സുരക്ഷ മുന്‍നിര്‍ത്തി വിവാഹം കഴിക്കരുത്. അതിന് ഒരു ജോലി തെരഞ്ഞെടുത്താല്‍ മതി
നിങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് മേല്‍ പരിധികളും ഉപാധികളും വെക്കുന്നയാളുമായി വിവാഹം കഴിക്കേണ്ടതില്ല