Tap to Read ➤

ഇതാണോ ആ മാജിക് ഫുഡ്സ്? ചെറുപ്പം നിലനിർത്താൻ പരീക്ഷിച്ച് നോക്കൂ

ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ
Rakhi PV
എന്നും യുവത്വം നിലനിർത്താൻ ആഗ്രഹിത്തവരായി ആരാണുള്ളത്? എന്നാൽ യൗവനം നിലനിർത്തുക അത്ര എളുപ്പമുള്ള കാര്യമല്ല.
തെറ്റായ ജീവിത ശൈലികളാണ് പലപ്പോഴും നമ്മുടെ പ്രായം കൂട്ടുന്നത്. യുവത്വം നിലനിർത്തുന്നതിൽ ഭക്ഷണങ്ങളുടെ പങ്കും ഏറെ വലുതാണ്.
വലിച്ചുവാരി ജങ്ക് ഫുഡുകൾ കഴിച്ചത് കൊണ്ടൊന്നും ചർമ്മ സൗന്ദര്യം നിലനിർത്താൻ കഴിയില്ല. യുവത്വം കാത്ത് സൂക്ഷിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ അറിയാം
പപ്പായ, കാപ്സിക്കം, ബ്രോക്കോളി, ബെറീസ്, നട്സ്, ചീര, അനാർ തുടങ്ങി ഭക്ഷണങ്ങൾ ചർമ്മം ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നു
ഇതെല്ലാം ഒരു ദിവസം കഴിക്കാനാകുമോയെന്ന് ചോദിച്ചാൽ ഇതിൽ മൂന്നണ്ണം ചേർത്തുള്ള സ്മൂത്തി തയ്യാറാക്കി കഴിക്കാമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു
ദിവസവും പച്ചക്കറികളും പഴങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ മറക്കരുത് കേട്ടോ
ഇതിനൊപ്പം മതിയായ അളവിൽ ശരീരത്തിൽ വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ചർമ്മത്തിന്റെ തിളക്കത്തിന് നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.