Tap to Read ➤

'ദുരാത്മാക്കൾ അലയുന്നു';ലോക്ക്ഡൗണിലേക്ക് പോയി ഗ്രാമം..വിചിത്രം

ആന്ധ്രാപ്രേദശിലെ ശ്രീകുളം ജില്ലയിലെ സരുബുജ്ജിലി മണ്ഡൽ ഗ്രാമത്തിലാണ് സംഭവം
ഏപ്രിൽ 17 മുതൽ 25 വരെയായിരുന്നു ഗ്രാമവാസികൾ സ്വയം ലോക്ക്ഡൗണിലേക്ക് പോയത്
ഭൂതാത്മക്കൾ കറങ്ങി നടക്കുന്നതിനാൽ പുറത്ത് പോകുന്നത് സുരക്ഷിതമല്ലത്രേ
ദുരാത്മാക്കളെ തുരത്താൻ പൂജ ചെയ്ത ശേഷം ഗ്രാമം മുഴുവനും 'ലോക്ക്ഡൗണിലേക്ക്' നീങ്ങുകയായിരുന്നു
അടുത്തിടെ ഗ്രാമത്തലവൻ ഉൾപ്പെടെ 5 പേർ പെട്ടെന്ന് കൊല്ലപ്പെട്ടതായിരുന്നു ഭീതിക്ക് കാരണം
ഒരു മന്ത്രവാദിനിയെ സമീപിച്ചപ്പോൾ നാട്ടിലെ ആരും സുരക്ഷിതരല്ലെന്നായിരുന്നവത്രേ പറഞ്ഞത്
സുരക്ഷ ഉറപ്പാക്കാൻ പൂജ ചെയ്ത് ഗ്രാമം 'പൂട്ടി'
സംഭവം അറിഞ്ഞതോടെ പോലീസ് ഇടപെടുകയും ലോക്ക് ഡൗൺ പിൻവലിപ്പിക്കുകയും ചെയ്തു