Tap to Read ➤

'യുഎഇ ചുട്ടുപൊളളും...കൂളായി നേരിടാം'

യുഎഇയിൽ ഇനി വരാനിരിക്കുന്നത് അതികഠിന ചൂട്. ശ്രദ്ധിക്കേണ്ടത്. അറിയാം
athira sh
45 ഡിഗ്രി സെൽഷ്യസ് താപനിലയായിരുന്നു വെള്ളിയാഴ്ച യുഎഇയിൽ അനുഭവപ്പെട്ടത്
യുഎഇയിൽ ഇനി വരാനിരിക്കുന്നതും അതികഠിന ചൂടെന്നാണ് റിപ്പോർട്ട്
ഈ പശ്ചാത്തലത്തിൽ ആരോഗ്യസുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്
സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത തരത്തിൽ വേണം ജാഗ്രത സ്വീകരിക്കേണ്ടത്
കടുത്ത ചൂടേൽക്കുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും
യുഎഇയിൽ താമസിക്കുന്നവർ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ടുവരണം
കുറഞ്ഞത് രണ്ടര ലിറ്റർ വെള്ളം കുടിക്കണം. അയഞ്ഞ പരുത്തി വസ്ത്രം ധരിക്കണം
ഭക്ഷണത്തിൽ പഴം, പച്ചക്കറി, ധാന്യങ്ങൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തണം
ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ കൂടുതൽ നേരം ഇരിക്കരുത്
രാവിലെ 10 മുതൽ വൈകിട്ട് 4 വരെയുള്ള പാർക്ക്, ബീച്ച്, മരുഭൂമി തുടങ്ങി സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണം