Tap to Read ➤

മറ്റൊരു സൗരയൂഥമൂണ്ടെന്ന് അമേരിക്കയുടെ സ്‌പേസ് കമാന്‍ഡ് കണ്ടെത്തല്‍

അന്യഗ്രഹജീവികളിലേക്കും, മറ്റൊരു സൗരയൂഥത്തിലേക്കും, ജീവന്റെ സാന്നിധ്യത്തിലേക്കും വിരല്‍ ചൂണ്ടുന്ന വെളിപ്പെടുത്തലുകളാണ് യുഎസ് റിപ്പോര്‍ട്ടിലുള്ളത്.
2014 ജനുവരിയില്‍ ഭൂമിയില്‍ ഇടിച്ചിറങ്ങിയ വാല്‍നക്ഷത്രം മറ്റൊരു സൗരയൂഥത്തില്‍ നിന്നുള്ളതാണെന്ന് യുഎസ് സ്‌പേസ് കമാന്‍ഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.
യുഎസ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മറ്റൊരു നക്ഷത്രാന്തരത്തില്‍ നിന്ന് ഭൂമിയിലെത്തുന്ന ആദ്യ വസ്തുവായി മാറിയിരിക്കുകയാണ് ഈ ഉല്‍ക്ക
ഹാര്‍വാര്‍ഡിലെ വാനശാസ്ത്രജ്ഞരായ അമിര്‍ സിറാജും അബ്രഹാം ലോബും സൂരയൂഥേതര വസ്തുവാണ് ഭൂമിയിലേക്ക് വന്നതെന്ന് പറയുന്നു. ഇതുവരെ കണ്ടതോ കേട്ടതോ ആയ കാര്യമല്ല ഇത്.
നേരത്തെ മറ്റൊരു സൗരയൂഥത്തില്‍ നിന്നുള്ള വസ്തുവെന്ന കണ്ടെത്തിയ ഔമൗമ ഇതോടെ രണ്ടാം സ്ഥാനത്തേക്ക് വഴിമാറി. 2017ലായിരുന്നു ഔമൗമയുടെ വരവ്.
മറ്റ് സൗരയൂഥങ്ങളില്‍ നിന്ന് അന്യഗ്രഹജീവികള്‍ അടക്കം ഭൂമിയിലെത്താമെന്ന സൂചന കൂടിയാണ് യുഎസ് റിപ്പോര്‍ട്ടിലുള്ളത്‌
2014 ഭൂമിയിലെത്തിയത് അവസാനത്തെ ഉല്‍ക്കയായിരിക്കില്ലെന്നും, മറ്റ് സൗരയൂഥങ്ങളില്‍ നിന്നും ഇനിയും ഇത്തരം വസ്തുക്കള്‍ വരാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഓരോ ദശാബ്ദത്തിലും ഇത്തരത്തില്‍ മറ്റൊരു നക്ഷത്രാന്തരത്തില്‍ നിന്നുള്ള വസ്തുക്കള്‍ ഭൂമിയിലേക്ക് എത്താമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്തരത്തില്‍ 450 മില്യണ്‍ ഉല്‍ക്കകള്‍ ഒരു ആയുഷ്‌കാലത്തിനിടെ ഭൂമിയിലെത്തിയിരിക്കാമെന്നും വിലയിരുത്തലുണ്ട്‌